ടി. ഉണ്ണികൃഷ്ണന്‍
റ്റാമ്പാ : 2019 എം .എ .സി .എഫ് ഓണാഘോഷത്തിന് മികവ് കൂട്ടാന്‍ മെഗാ ഒപ്പന ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു .ഒപ്പന കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലീം സമൂഹത്തില്‍ നിലനില്‍ക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. ജീവിതത്തിന്റെ ഭാഗമാകാന്‍ പോകുന്ന മണവാളന്റെ ഗുണഗണങ്ങള്‍ മണവാട്ടിക്കു മുന്നിലവതരിപ്പിക്കുന്ന വിധത്തിലാണ് ഒപ്പനപ്പാട്ടുകള്‍ തയ്യാറാക്കുന്നത്
തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളിലും ങഅഇഎ ഓണാഘോഷം നോര്‍ത്ത് അമേരിക്ക കണ്ട ഏറ്റവും വലിയ നൃത്ത സംഗമ വേദിയാണ്. 2017 മെഗാ തിരുവാതിരയും, 2018 മോഹിനിയാട്ടം, തിരുവാതിര മെഗാ നൃത്തവും വളരെയധികം പ്രശംസ നേടിയിരുന്നു. 2019 ഇല്‍ ക്ലാസിക്കല്‍ ഫ്യൂഷന്‍ , മാര്‍ഗംകളി, നാടോടി നൃത്തം, തിരുവാതിര എന്നിവയോട് കൂടെ ഒപ്പനയും വേദി മനോഹരമാക്കും. MACF വിമന്‍സ് ഫോറം ആണ് ഈ മനോഹര നൃത്ത ശില്‍പ്പങ്ങള്‍ അണിയിച്ചൊരുക്കുന്നത്.
ഈ വര്‍ഷം ഒപ്പനക്കു നൃത്ത ചുവടുകള്‍ ഒരുക്കിയിരിക്കുന്നത് ഷിജി തോമസ്, ആല്‍ഫി ചെമ്പരത്തി എന്നിവര്‍ ചേര്‍ന്നാണ് . മെഗാ ഒപ്പന കോര്‍ഡിനേറ്റ് ചെയ്യുന്നത് ഷീല ഷാജു. മലബാറിന്റെ തനത് ഈണങ്ങള്‍ക്കു നൃത്ത ചുവടു വെക്കുന്നത് 40 ഓളം നര്‍ത്തകിമാരാണ്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഓണത്തിന്റെ ഏറ്റവും ആകര്ഷകമായ ഘടകമായ മെഗാനൃത്തത്തിനു ചുക്കാന്‍ പിടിക്കുന്നവര്‍ അഞ്ജന കൃഷ്ണന്‍ , സാലി മച്ചാനിക്കല്‍, അനീന ലിജു , ഷീല ഷാജു , ഡോണ ഉതുപ്പാന്‍ , ജെസ്സി കുളങ്ങര തുടങ്ങിയവരാണ്..
ആഗസ്റ്റ് 24 നു റ്റാമ്പായിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന പരിപാടിയിലേക്ക് റ്റാമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ നല്ലവരായ നാട്ടുകാരെയും സ്‌നേഹാദരുവുകളോടെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ഓണാഘോഷത്തെപ്പറ്റിയുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സുനില്‍ വര്‍ഗീസ് (പ്രസിഡന്റ്) 727 793 4627, ടി.ഉണ്ണികൃഷ്ണന്‍ (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍) 813 334 0123 , പ്രദീപ് മരുത്തുപറമ്പില്‍ (ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍), ജയേഷ് നായര്‍, ഷിബു തണ്ടാശ്ശേരില്‍, സണ്ണി ജേക്കബ് തുടങ്ങിയവരെ സമീപിക്കുക.
Comments