ഓസ്റ്റിൻ ∙ ടെക്സസിൽ പുകവലിക്കുന്നതിനുള്ള പ്രായം 21 ആയി ഉയർത്തികൊണ്ടുള്ള ബില്ലിൽ ഗവർണർ ഗ്രോഗ് ഏബട്ട് ഒപ്പുവച്ചു. സെപ്റ്റംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. അമേരിക്കയിൽ പുകവലിക്കുന്ന പ്രായം ഉയർത്തുന്ന പതിനാറാമത്തെ സംസ്ഥാനമാണ് ടെക്സസ്. നിശ്ചിത പ്രായപരിധിയിൽ താഴെയുള്ളവർക്ക് ടുബാകൊ ഉൽപന്നങ്ങൾ വിൽക്കുന്നതും കുറ്റകരമാണ്.
മിലിട്ടറിയിൽ സജീവ സേവനത്തിലുള്ള 18 നും 20 നും ഇടക്കുള്ള 12,500 ട്രൂപ്പിനെ ഈ നിയമ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹൈസ്കൂൾ ടുബാക്കൊ– നിക്കോട്ടിൻ വിമുക്തമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ് പുതിയ നിയമമെന്ന് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് എൻണ്ട് ടുബാക്കൊ പ്രോഗ്രാം ഡയറക്ടർ ജനിഫർ കോഫർ പറഞ്ഞു.
പ്രായ പൂർത്തിയാകാത്തവർ പുകവലിച്ചാൽ 100 മുതൽ 250 ഡോളർ വരെ പിഴചുമത്തും. ടുബാക്കൊ ഉൽപന്നങ്ങളുടെ ഉൽപാദനം കുറയ്ക്കുന്നതിനു സംസ്ഥാനം 9.5 മില്യൺ ഡോളർ ആണ് ഈ വർഷത്തെ ബജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 3 മില്യൺ കൂടുതലാണിത്.
Comments