ഡിട്രോയ്റ്റ്: സൈക്കിള്‍ സവാരി നടത്തികൊണ്ടിരുന്ന ഒമ്പതുവയസ്സുക്കാരിയെ സമീപത്തെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട മൂന്ന് പിറ്റ് ബുള്‍ നായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചു കൊലപ്പെടുത്തിയതായി വെയ്ല്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു.
സൗത്ത് വെസ്റ്റ് ഡോട്രോയ്റ്റില്‍ ആഗസ്റ്റ് 19 തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
നായ്ക്കളെ പുറത്തു അഴിച്ചു വിടുന്നതായി ബന്ധപ്പെട്ട് കൊലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് ഉടമസ്ഥനുമായി സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ് തര്‍ക്കം ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. നായ്ക്കളെ ഫെല്‍സിനകത്ത് സുരക്ഷിതമായി സംരക്ഷിക്കണമെന്നും ഇയ്യാള്‍ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിനു ദൃക്ക്‌സാക്ഷിയായ ഒരാള്‍ കുട്ടിയെ നായ്ക്കളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് മറ്റൊരാള്‍ ഒരു നായയെ വെടിവെച്ചുവെന്നും കൊല്ലപ്പെട്ട കുട്ടിയുടെ പിതൃസഹോദരി പറഞ്ഞു. കുട്ടിയെ ഉടനെ ആശുപത്രിയാണ് പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
നായ്ക്കളുടെ ഉടമസ്ഥനെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും കേസ്സ് ചാര്‍ജ്ജ് ചെയ്തിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഡിട്രോയ്റ്റ് ആനിമല്‍ കണ്‍ട്രോള്‍ നായക്കളെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സ്‌ക്കൂളിലെ സമര്‍ത്ഥയായ വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട പതിനൊന്നുകാരിയെന്ന് അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെട്ടു.
Comments