വാഷിങ്ടൻ ഡിസി ∙ യുഎസ് മിലിട്ടറിയിൽ സേവനം അനുഷ്ഠിക്കുന്നതിനിടെ അപകടത്തിൽ വികലാംഗരായ വിമുക്ത ഭടന്മാരുടെ മുഴുവൻ വിദ്യാഭ്യാസ വായ്പയും എഴുതി തള്ളുന്ന സുപ്രധാന എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. കെന്റുക്കിയിൽ നാഷനൽ കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിനുശേഷമാണ് ട്രംപ് ഉത്തരവിൽ ഒപ്പിട്ടത്. ട്രംപിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കോൺഫറൻസ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിച്ച ആയിരക്കണക്കിന് വിമുക്ത ഭടന്മാരുടെ കടബാധ്യതയാണ് ഇതുമൂലം ഇല്ലാതായിരിക്കുന്നതെന്നും അവരെ ആദരിക്കുകകൂടിയാണ് ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്നും ട്രംപ് പറഞ്ഞു.
50,000 ത്തിലധികം വികലാംഗരായ വിമുക്ത ഭടന്മാർക്കാണ് ഉത്തരവിലൂടെ ഫെഡറൽ സ്റ്റുഡന്റ് ലോണിന്റെ താൽക്കാലിക ആശ്വാസം ലഭിക്കുന്നതെന്ന് വിശദ പരിശോധനകൾക്കുശേഷം കൂടുതൽ പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കയിൽ 1.6 ട്രില്യൻ വിദ്യാഭ്യാസ വായ്പയാണ് നൽകിയിരിക്കുന്നത്.
Comments