ഷിക്കാഗോ: ജമ്മു കഷ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നുഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സുധാകര്‍ ഭെലെലോ.യു.എസ് കോണ്‍ഗ്രസ്മാന്‍മാര്‍ക്കും, ഷിക്കാഗോയിലെ കമ്യൂണിറ്റി ലീഡേഴ്സിനുമായി കോണ്‍സുലേറ്റ് ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നിലാണ് അദ്ധേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്ക് യു.എസ് സെനറ്റര്‍മാരുടേയും, കോണ്‍ഗ്രസ്മാന്‍മാരുടേയും പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
സെപ്റ്റംബര്‍ 22-നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുമ്പോള്‍ വിവിധ യു.എസ് സെനറ്റര്‍മാരേയും, യു.എസ് കോണ്‍ഗ്രസ്മാന്‍മാരേയും ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു
യു.എസ് സെനറ്റര്‍ ഡിക്ക് ഡര്‍ബിന്‍,കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി, കോണ്‍ഗ്രസ്മാന്‍ ഡാനി ഡേവിസ്, കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോവ്സ്‌കി, ഇന്ത്യന്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ (എഎപിഐ) പ്രസിഡന്റ് സുരേഷ് റെഡ്ഡി, ഗോപിയോ ഷിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്സണ്‍ വര്‍ഗീസ്, എം.ഇ.എ.ടി.എഫ് ചെയര്‍മാന്‍ ഡോ. വിജയ് ഭാസ്‌കര്‍, പ്രസിഡന്റ് കിഷോര്‍ മേത്ത, മെട്രോപ്പോളിറ്റന്‍ സി.ഇ.ഒ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ജമ്മു കാശ്മീര്‍ യൂണിയന്‍ ടെറിറ്ററിയായി മാറ്റിയതിന്റെ കാരണവുംകോണ്‍സല്‍ ജനറല്‍ വിശദീകരിച്ചു.പാക്കിസ്ഥാനില്‍ നിന്നു ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നത് സംസ്ഥാന ഗവണ്‍മെന്റ് കാര്യമായി തടയുന്നില്ല. കാശ്മീരിന്റെ പ്രത്യേക പദവി കാരണം കേന്ദ്ര ഗവണ്‍മെന്റിനു വലിയ അവിടെ അധികാരം ചെലുത്താന്‍ സാധിക്കുന്നില്ല. സംസ്ഥാന ഗവണ്‍മെന്റ് വികസനത്തിനായി അനുവദിക്കുന്ന കോടിക്കണക്കിന് തുക ചില പ്രധാന രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളില്‍ എത്തിക്കാതെ സ്വന്തം ഫണ്ടിലേക്ക് മാറ്റുന്നു. ഇപ്പോഴും ഒരു വികസനവുമില്ലാത്ത റോഡുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവ തകര്‍ന്നടിഞ്ഞ കാഴ്ചയാണ് കാണുന്നത്. ഒരുകാലത്ത് ഇന്ത്യയുടെ ടൂറിസത്തിന്റെ പറുദീസ ആയിരുന്ന കാശ്മീര്‍ ഇന്ന് ഭീകരരെ പേടിച്ച് ടൂറിസം നശിച്ചുകൊണ്ടിരിക്കുന്നു.
യൂണിയന്‍ ടെറിറ്ററിയാകുന്നതോടുകൂടി കേന്ദ്ര ഗവണ്‍മെന്റിനു നേരിട്ട് ഇടപെട്ട് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു
Comments