ഫ്ലോറിഡ∙ ഫ്ലോറിഡ – ജോർജിയ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഹച്ചിൻസൺ ഫെറി റോഡിലുള്ള പാലം തകർന്നു വീണു ഗതാഗതം സ്തംഭിച്ചതായി ഡെക്കെട്ടർ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. ക്വൻച്ചിയിൽ ഓഗസ്റ്റ് 21 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പാലത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ടു വാഹനങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയർന്നു നിലത്തു പതിച്ചു. ഒരു കാറിന്റെ ഡ്രൈവറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു.
പാലം തകർന്നതിനെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ അപകടം വിലയിരുത്തുന്നതിനിടെ പുനർ നിർമാണ പ്രവർത്തനങ്ങൾക്കുമായി വലിയൊരു സംഘം സ്ഥലത്തെത്തിയതായി കൗണ്ടി ഫയർ റെസ്ക്യൂ അധികൃതർ അറിയിച്ചു.
ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങൾ റോഡിൽ വ്യാപിച്ചു കിടക്കുന്ന തകർന്ന പാലത്തിന്റെ ഭാഗങ്ങൾ ഒഴിവാക്കി ജാഗ്രതയോടെ ഡ്രൈവ് ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു. നേരം പുലരുന്നതിനു മുൻപ് അപകടം സംഭവിച്ചതിനാൽ കൂടുതൽ പേർ അപകടത്തിൽപ്പെടാതെ രക്ഷപെടുകയായിരുന്നു എന്നും ഫയർ റെസ്ക്യു അധികൃതർ പറഞ്ഞു.
Comments