ഇല്ലനോയി∙ ഇല്ലിനോയി സംസ്ഥാനത്തെ പബ്ലിക് സ്കൂൾ അധ്യാപകരുടെ കുറഞ്ഞ ശമ്പളം 40,000 ഡോളറായി ഉയർത്തിക്കൊണ്ടുള്ള ബില്ലിൽ ഗവർണർ .ബി.പ്രിറ്റ്സ്ക്കർ ഓഗസ്റ്റ് 22 വ്യാഴാഴ്ച ഒപ്പു വച്ചു. ശമ്പള വർധനത്തിനു വേണ്ടി കാലങ്ങളായി പബ്ലിക് സ്കൂളിലെ അധ്യാപകർ പണിമുടക്ക് ഉൾപ്പെടെയുളള സമരമാർഗങ്ങൾ സ്വീകരിച്ചാണ് അധ്യാപകരെ ഞങ്ങൾ വില മതിക്കുന്നു എന്നുളള സന്ദേശമാണ് ഈ ഒപ്പു വയ്ക്കലിലൂടെ തെളിയിച്ചിരിക്കുന്നത്.– ഗവർണർ പറഞ്ഞു.
പബ്ലിക് സ്കൂളുകളിെല അധ്യാപകരുടെ ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ബിൽ ഡമോക്രറ്റിൽ പ്രതിനിധി കടത്തി സ്റ്റുവർട്ടാണ് പ്രതിനിധി സഭയുടെ അംഗീകാരത്തിനായി കൊണ്ടു വന്നുള്ള ഘട്ടം ഘട്ടമായിട്ടാണ് ശമ്പള പരിഷ്കരണം നടപ്പാക്കുക. പതിറ്റാണ്ടുകളായി ഉയർത്താതെ നിന്നിരുന്ന അധ്യാപകരുെട ശമ്പളം 2020 – 21 കാലഘട്ടത്തിൽ 32076 ഉം 2021 –22 ൽ 34576 ഉം 2022 – 2023 ൽ 37076 ഉം 2023– 24 ൽ 40000 ഡോളറുമെന്ന നിലയിലാണു ബന്ധിപ്പിക്കുക.
അധ്യാപകരുടെ ശമ്പളം വർധനവ് പ്രോപ്പർട്ടി ടാക്സ് വർധിപ്പിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്ന 500 മില്യൺ ഡോളർ അധ്യാപകരുടെ ശമ്പള വരധനവിനു വേണ്ടി വരുമെന്നാണ് കണക്കാക്ിയിരിക്കുന്നത്. അമേരിക്കയിലെ പ്രോപ്പർട്ടി ടാക്സ് ഏറ്റവും കൂടുതലുള്ള ന്യൂജഴ്സിയിലാണ്. തൊട്ടടുത്തതു ഷിക്കാഗോയുടെ നിരവധി അധ്യാപകരുടെ തസ്തിക ഇവിടെ ഒഴിവ് കിടപ്പുണ്ട്.
Comments