You are Here : Home / USA News

സ്വന്തം പിറന്നാൾ ആഘോഷിക്കാൻ പുറപ്പെട്ട യുവതി മരിച്ച നിലയിൽ; കാറിലേക്ക് തള്ളിയിടുന്നതായി ദൃശ്യങ്ങൾ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 23, 2019 05:28 hrs UTC

ഡാലസ്∙ ഇരുപത്തി രണ്ടാം ജന്മദിനം ആഘോഷിക്കുന്നതിനു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയ സ്ഥലത്തേക്കുളള യാത്ര യുവതിയുടെ അന്ത്യയാത്രയായി.  ഓഗസ്റ്റ് 19ന് അർക്കൻസസ് യൂണിവേഴ്സിറ്റിയിൽ ബിരുദം പൂർത്തീകരിച്ച് ഡാലസിലേക്കു താമസം മാറ്റിയ സാറ ഹഡ്സൻ തന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിചേരാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൂന്നോ നാലോ ബ്ലോക്ക് അകലെ കത്തി തുടങ്ങിയ എസ്്‌യു‌വിയുടെ പിറകിൽ സാറയുടെ മൃതദേഹം കണ്ടെത്തിയത്.
 
പ്രതി ഗ്ലെൻ റിച്ച്റ്റർ
പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നു തീ ഉയരുന്നതു കണ്ട് ആരോ സന്ദേശം നൽകിയത് അനുസരിച്ച് എത്തിച്ചേർന്ന പൊലീസ് ആണു മൃതദേഹം സാറയുടേത് ആണെന്നു സ്ഥിരീകരിച്ചത്. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. 
sara
അടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരാൾ സാറയെ കാറിനകത്തേക്കു തള്ളിയിടുന്ന ചിത്രം ലഭിച്ചു. തുടർന്നു നടന്ന അന്വേഷണത്തിനൊടുവിൽ ഓഗസ്റ്റ് 21ന് പ്രതി ഗ്ലെൻ റിച്ച്റ്ററെ (49) മസ്ക്കിറ്റിൽ നിന്നു പിടികൂടി. 49 വയസുള്ള ഇയാള വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. ഒരു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്്. ജന്മദിനം ആഘോഷിക്കാൻ പുറപ്പെട്ട സാറായെ നിർബന്ധിച്ച് എടിഎമ്മിൽ നിന്നു ൈപസ എടുപ്പിച്ച ശേഷം കൊലപ്പെടുത്തിയതാകാം എന്നാണു പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.