You are Here : Home / USA News

ബര്‍ഗന്‍ കൗണ്ടിയില്‍ സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡിന്റെ തിളക്കവുമായി ഷിജോ പൗലോസ്

Text Size  

Story Dated: Saturday, August 24, 2019 12:19 hrs UTC

വിനോദ് കൊണ്ടൂര്‍ ഡേവിഡ്.
 
 
 
ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കയിലെ മലയാള ദൃശ്യമാധ്യമ രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഏഷ്യാനെറ്റ് ക്യാമറമാനും പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്ററുമായ ഷിജോ പൗലോസ്, ഈ വര്‍ഷത്തെ ന്യൂജേഴ്‌സി ബര്‍ഗന്‍ കൗണ്ടിയിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ഇന്ത്യാ നയതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍,  ഷിജോ പൗലോസിന് കൗണ്ടി ഭാരവാഹികള്‍ അവാര്‍ഡുകള്‍ നല്‍കി. ബര്‍ഗന്‍ കൗണ്ടി എക്‌സക്യുട്ടീവ് ജെയിംസ് ജെ. റ്റെഡെസ്‌ക്കോ, കൗണ്ടി ഷെരിഫ് ആന്റണി ക്യുറെറ്റോണ്‍, കൗണ്ടി ക്ലര്‍ക്ക് ജോണ്‍ എസ്. ഹോഗന്‍, ബര്‍ഗന്‍ കൗണ്ടി ബോര്‍ഡ് ഓഫ് ചോസന്‍ ഫ്രീ ഹോള്‍ഡേഴ്‌സ്, എന്നിവരില്‍ നിന്നാണ് ഷിജോ അവാര്‍ഡുകള്‍ സ്വീകരിച്ചത്. എറണാകുളം ജില്ലയിലെ കൊറ്റമം സ്വദേശിയാണ് ഷിജോ. 2007ല്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയ ഷിജോ, കഴിഞ്ഞ പത്തിലധികം വര്‍ഷങ്ങളായി അമേരിക്കയില്‍ മലയാള ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ്. എം.സി.എന്‍. ചാനലില്‍ പ്രവര്‍ത്തനം ആരംഭിച്ച്, പിന്നീട് ശാലോം ടി.വി.യിലും,  ഇപ്പോള്‍ ഏഷ്യാനെറ്റ് എച്ച് ഡി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകളില്‍ പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരുന്നു. എഷ്യാനെറ്റിലെ യൂ. എസ്. റൗണ്ടപ്പ്, 750ല്‍ പരം എപ്പിസോഡുകള്‍ ഇതിനകം ചെയ്തു കഴിഞ്ഞു. ഏഷ്യാനെറ്റ് യൂ.എസ്. ഓപ്പറേഷന്‍സ് മനേജര്‍ മാത്യൂ വര്‍ഗീസ്, ഏഷ്യാനെറ്റ് യു.എസ്. പ്രൊഡ്യൂസര്‍ രാജു പള്ളത്ത്, ഏഷ്യാനെറ്റ് ന്യൂസ് എക്‌സക്യൂട്ടീവ് ന്യൂസ് എഡിറ്റര്‍ ഡോ: കൃഷ്ണ കിഷോര്‍ തുടങ്ങിയ പ്രമുഖര്‍ ആശംസകള്‍ അറിയിച്ചു.  സൗമ്യത കൈ മുതലായുള്ള ഷിജോ പൗലോസ്, ന്യൂജേഴ്‌സിയിലെ അറിയപ്പെടുന്ന ക്യാമറാമാന്‍ ആണ്. യു.എസ്. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം, കേരളാ മുഖ്യമന്ത്രി പണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ ലൈവ് വീഡിയോയുടെ സഹായത്തോടെ തല്‍സമയ സംപ്രേഷണം ചെയ്യുവാന്‍ സാധിച്ചത് എന്നും അഭിമാനിക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിന്‍സി ഷിജോ ആണ് ഭാര്യ. മക്കള്‍ മരിയ, മരീസ്സ.       
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.