ന്യൂയോര്‍ക്ക്∙ വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തില്‍ എട്ടുനോമ്പ് പെരുന്നാള്‍. ഓഗസ്റ്റ് 31-നു ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുന്നാള്‍ ആരംഭിക്കും.
സെപ്റ്റംബര്‍ ഒന്നിന് മലങ്കര ആര്‍ച്ച് ഡയോസിസ് ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മോര് തീത്തോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അന്നു ശ്രേഷ്ഠ മാര്‍ ബസേലിയോസ് പൗലോസ് രണ്ടാമന് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുന്നാളും നിര്‍വഹിക്കും. തുടര്‍ന്ന് തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6.30-നു സന്ധ്യാ പ്രാര്‍ത്ഥനയും വചന ശുശ്രൂഷയും ഉണ്ടായിരിക്കും.
പ്രധാന പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴിനു രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് മര്‍ക്കോസ് മോര് ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല് കുര്‍ബാനയും നടക്കും.
വിവരങ്ങള്‍ക്ക്; വികാരി റവ.ഫാ. മത്തായി വര്‍ക്കി പുതുക്കുന്നത്ത് (678 628 5901), ജോബിന് ഏലിയാസ് (വൈസ് പ്രസിഡന്റ്) 914 479 2931, വിമല്‍ ജോയ് (സെക്രട്ടറി) 914 979 2025, ലില്ലി കുഴിയാഞ്ഞാല്‍ (ജോയിന്റ് സെക്രട്ടറി) 914 886 8157, റെജി പോള്‍ (ട്രഷറര്‍) 845 269 7556.
Comments