ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: പതിനഞ്ച് സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം 'ഓര്‍മ്മയില്‍ ഓമനിക്കാന്‍ നമുക്കൊരു പൊന്നോണം' എന്ന തീമില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രശസ്ത നര്‍ത്തകി ശ്രീമതി ദേവിക നായര്‍ നൃത്തം അവതരിപ്പിക്കും.
കലാമണ്ഡലം സുമതിയുടെ ശിക്ഷണത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം, നാടോടിനൃത്തം, എന്നിവയില്‍ പ്രാവീണ്യം നേടിയ ദേവിക നായര്‍ കേരളത്തില്‍ 15 വര്‍ഷം ശിവാര്‍ച്ചന എന്ന നൃത്ത വിദ്യാലയം നടത്തി. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ സാത്വിക ഡാന്‍സ് അക്കാദമിയുടെ ഡയറക്ടറാണ്. ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലുമായി അമ്പതോളം കുട്ടികള്‍ ദേവിക നായരുടെശിക്ഷണത്തില് നൃത്തം അഭ്യസിക്കുന്നു.
സാത്വിക ഡാന്‍സ് അക്കാദമിയുടെ ബ്രാഞ്ചുകള്‍ ഈസ്റ്റ്ചെസ്റ്റര്‍, റിഡ്ജ്ഫീല്‍ഡ്, യോങ്കേഴ്സ് എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
Comments