You are Here : Home / USA News

മക്കളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം അമ്മ സ്വയം വെടിയുതിർത്തു മരിച്ചു മക്കളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം അമ്മ സ്വയം വെടിയുതിർത്തു മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, August 26, 2019 03:27 hrs UTC

അറ്റ്ലാന്റാ∙ വിവാഹമോചിതയായ സ്ത്രീ മകനെയും, മകളെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിർത്തു മരിച്ചു. അറ്റ്ലാന്റായിലെ അറിയപ്പെടുന്ന അസ്ഥിരോഗ വിദഗ്ധനായ ക്രിസ്റ്റഫറിൽ നിന്നും  വിവാഹ മോചനം നേടിയ മാർഷ എഡ്‌വേഡ്സ് (58) എന്ന അമ്മയാണ് 24 വയസ്സുള്ള മകൻ ക്രിസ്, 20 വയസ്സുള്ള മകൾ എറിൻ എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയത്.
 
ഓഗസ്റ്റ് 21 ബുധനാഴ്ച അറ്റ്ലാന്റാ വിന്നിങ്സ് പാർക്ക് ടൗൺ ഹൗസിലായിരുന്നു കൊലപാതകം നടന്നത്. സംഭവം നടക്കുന്നതിനു രണ്ടു ദിവസം മുൻപാണ് അമ്മയും മകളും ഇറ്റലി സന്ദർശിച്ചശേഷം അറ്റ്ലാന്റയിൽ തിരിച്ചെത്തിയത്.
 
2019 വുമൺ വർക്ക്സ് മീഡിയാ ഗ്രൂപ്പിൽ അറ്റ്ലാന്റായിലെ ശക്തയായ സ്ത്രീകളുടെ പട്ടികയിൽ മാർഷ 100–ാം സ്ഥാനത്തെത്തിയിരുന്നു.
 
കൊല്ലപ്പെട്ട എറിൻ മാധ്യമപ്രവർത്തനത്തിൽ തൽപരയായിരുന്നു. സിറ്റി ഓഫ് അറ്റ്ലാന്റായിൽ ഡിജിറ്റൽ കണ്ടന്റ് മാനേജറായി ക്രിസ്  പ്രവർത്തിച്ചിരുന്നു. 
 
പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.