പി ശ്രീകുമാര്‍
ഡാലസ്: കേരളത്തിന്റെ മഹത്തായ സാംസ്കാരിക മൂല്യങ്ങളെ വീണ്ടെടുക്കാനും സംരക്ഷിക്കാനും ജനകീയ മുന്നേറ്റം ഉണ്ടാകണമെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്.
ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഇതില്‍ പങ്ക് വഹിക്കാനാകുമെന്നും ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ ലഭിച്ച സ്വീകരണത്തിന് മറുപടി പ്രസംഗത്തില്‍ കുമ്മനം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പ്രളയം ആറന്മുള കണ്ണാടി ഉള്‍പ്പെടെയുള്ള സാസ്ക്കാരിക ശേഷിപ്പുകളെ നശിപ്പിച്ചു. അതൊക്കെ വീണ്ടെടുക്കണം. അതിനായി സാംസ്ക്കാരിക സര്‍വകലാശാലയും സാംസ്ക്കാരിക മ്യൂസിയവും സ്ഥാപിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും കുമ്മനം പറഞ്ഞു.
കേരളത്തിലെ 44 നദികളേയും സംരക്ഷിക്കാന്‍ ജനകീയ മുന്നേറ്റത്തോടെ വലിയ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണ ചടങ്ങ് ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു. കാഷായമിടാത്ത സന്യാസിയാണ് കുമ്മനമെന്ന് സ്വാമി പറഞ്ഞു. ഇലക്ട്രോണ്ിക് കോര്പ്പറേഷന് ഓഫ് ഇന്ത്യാ ഡയറക്ടര്‍ രഞ്ജിത് കാര്ത്തികേയന്, മാധ്യമ പ്രവര്ത്തകന് പി ശ്രീകുമാര്‍ എന്നിവരും പ്രസംഗിച്ചു.. ടി എന്‍ നായര്‍ സ്വാഗതവും രാജു പിള്ള നന്ദിയും പറഞ്ഞു.
Comments