You are Here : Home / USA News

കനേഡിയന്‍ നെഹ്‌റുട്രോഫി: തീ പന്തമായി തീവെട്ടി ചുണ്ടന്‍ ജലരാജാക്കന്മാരായി

Text Size  

Story Dated: Wednesday, August 28, 2019 03:33 hrs UTC

ജോയിച്ചന്‍ പുതുക്കുളം

ബ്രംപ്ടണ്‍/ആലപ്പുഴ: നെഹ്രുട്രോഫി അതിന്റെ യശസ്സ്  പ്രവാസി നാട്ടിലും ഉയര്‍ത്തി കൊണ്ട് ആര്‍ക്കും തടുക്കാനാകാത്ത ആവേശത്തോടെ നടന്നു.
 
ഓളപ്പരപ്പുകളെ കീറിമുറിച്ച് കാനഡ ഗ്ലാഡിയറ്റേഴ്‌സ് ടീമിന്റെ ജലകേസരി തീവെട്ടി ചുണ്ടന്‍  കുതിച്ചെത്തിയപ്പോള്‍ കാനഡയിലെ  പുന്നമട കായല്‍ എന്ന് വിശേഷിപ്പിക്കാവുന്ന  പ്രഫസേഴ്‌സ് ലേക്കിന്റെ  ഇരുകരകളും ആവേശത്തിമിര്‍പ്പിലാണ്ടു. പത്താമത് കനേഡിയന്‍  നെഹ്‌റുട്രോഫി കിരീടത്തില്‍ ക്യാനഡ ഗ്ലാഡിയറ്റേഴ്‌സ് ടീം മുത്തമിട്ടു. സ്ത്രീകള്‍ മാത്രം തുഴഞ്ഞ ക്യാനഡ ലയണ്‍സ്  കുട്ടനാടന്‍ ചുണ്ടനും  വിജയിയായി.
 
ലോക പ്രവാസി സമൂഹത്തിന്‍റെ ആത്മാഭിമാനമായ കാനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി  ഓഗസ്റ്റ് കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടനില്‍ വെച്ച് ആണ് നടന്നത്. ആലപ്പുഴയുടെ ആവേശവും  പായിപ്പാടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൌഡിയും കോര്‍ത്തിണക്കിയ കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി ബ്രംപ്ടന്‍ ജലോല്ത്സവം എന്നപേരില്‍ പ്രവാസികളുടെ അത്മഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു.കഴിഞ്ഞ പത്തു വര്‍ഷമായി കാനഡയില്‍ നടന്നു വരുന്ന ഈ വള്ളംകളിക്ക് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, പ്രതിപക്ഷ നേതാവ് ആന്‍ഡ്രൂസ് സച്ചീര്‍ , കേരളസംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ധനമന്ത്രി ഡോ.തോമസ് ഐസക്ക് ഉള്‍പെടെ  ജലോത്സവത്തിന് ആശംസകള്‍ അയച്ച് പിന്തുണ അറിയിച്ചതായി  ബ്രംപ്ടന്‍ മലയാളി സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം അറിയിച്ചു. 
 
കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടന്‍ പ്രഫസേഴ്‌സ് ലേക്കില്‍ 11 മുതല്‍ 5 മണി വരെ 4 ഹീറ്റ്‌സിലായി 16 ടീം മുകള്‍ തുഴയെറിഞ്ഞു. സ്ത്രീകള്‍ മാത്രം തുഴയുന്ന 8 ടീം വേറേയും ഉണ്ടായിരുന്നു.വള്ളപാട്ടുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍  ഉള്‍കൊള്ളിച്ചു കാണികള്‍ക്ക് ആവേശവും ആനന്ദവും  പകരുന്ന പരിപാടികളാണ് ഒരുക്കിയിരുന്നത്.

ബ്രംപ്ടന്‍ മേയര്‍ പാട്രിക്ക് ബ്രൌണ്‍ ഉദ്ഘാടനം ചെയ്തു. എം.പിമാരായ റൂബി സഹോത്ത, രമേശ് സങ്ക, സോണിയ സിന്ദു ,കമല്‍ കേറാ, ജോണ്‍ ബ്രസാര്‍സ്, എം.പി.പി മാരായ അമര്‍ ജ്യോതി സിന്ദു, സാറാ സിങ്ങ്  ഡപൂട്ടി പോലീസ് ചീഫ് മാര്‍ക്ക് ആന്‍ഡ്രൂസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഒന്റാറിയോ സ്‌റ്റേറ്റ് സഹമന്ത്രി പ്രമീദ് സിംഗ് സര്‍ക്കാരിയ സമ്മാനദാനം നിര്‍വഹിച്ചു. മനോജ് കര്‍ത്തയായിരുന്നു മുഖ്യ സ്‌പോണ്‍സര്‍.
  
സമാജം വൈസ് പ്രസിഡണ്ട് ഗോപകുമാര്‍ നായര്‍ , എന്റര്‍റ്റൈന്‍മെന്‍റ്റ് കണ്‍വീനര്‍ സണ്ണി കുന്നംപള്ളില്‍ ,ജനറല്‍ സെക്രട്ടറി ലതാമേനോന്‍ സമാജം സെക്രട്ടറി ബിനു ജോഷ്വാ,മജു മാത്യു, തോമസ് വര്‍ഗീസ് ,ജോയിന്റ്‌റ് സെക്രട്ടറി ഉമ്മന്‍ ജോസഫ്, ഫാസില്‍ മുഹമ്മദ്,മത്തായി മാത്തുള്ള, സഞ്ജയ് മോഹന്‍ സജീവ് കോയ ,ഷിബു ചെറിയാന്‍  പുന്നശേരില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍  അഹോരാത്രം ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.