You are Here : Home / USA News

റഷ്യൻ പ്രസിഡന്റിനെ വിമർശിച്ച യുഎസ് സെനറ്റർക്ക് വീസ നിഷേധിച്ചു

Text Size  

Story Dated: Wednesday, August 28, 2019 03:36 hrs UTC

മാ‍ഡിസൺ (വിസ്കോൻസെൻ)∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമി‌ര്‍ പുടിനെ പരസ്യമായി വിമർശിച്ച വിസ്കോൻസെൻ നിന്നുള്ള യുഎസ് സെനറ്റർ റോൺ ജോൺസന് റഷ്യ സന്ദർശിക്കുന്നതിനുള്ള വീസ നിഷേധിച്ചതായി ജോൺസന്റെ ഓഫിസ് അറിയിച്ചു.
 
യുഎസ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലിനെ കുറിച്ചു വിമർശിച്ച മറ്റൊരു ഡമോക്രാറ്റിക് സെനറ്റർ ജീൻ ഷഹിന് (ന്യുഹാംഷെയർ) നേരത്തെ വീസ നിഷേധിച്ചിരുന്നു. ഷഹീനെ റഷ്യൻ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനാലാണ് വീസ നിഷേധിച്ചതെന്ന് റഷ്യൻ എംബസി വ്യക്തമാക്കിയിരുന്നു.
 
ron
പുടിന്റെ ഭരണത്തിൽ റഷ്യ കറുത്ത അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കയാണെന്നാണ് റോൺ ജോൺസർ പരസ്യമായി പ്രതികരിച്ചു. ഇതിനെകുറിച്ചു അഭിപ്രായം പറയാൻ റഷ്യൻ എംബസ്സി വിസ്സമതിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.