കലിഫോർണിയ∙കാലിഫോർണിയ കമ്മ്യൂണിറ്റി കോളജിൽ മുഴുവൻ സമയ കോഴ്സിന് പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ട്യൂഷൻ ഫീ സൗജന്യമാക്കുന്ന ബില്ലിൽ കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം ഒപ്പുവച്ചു. കുടുംബാംഗങ്ങൾക്കും വിദ്യാർഥികൾക്കും ആശ്വാസം ലഭിക്കുന്നതാണ് ഈ സുപ്രധാന തീരുമാനം. സംസ്ഥാനത്തെ 33,000 വിദ്യാർഥികൾക്കാണ് ഇത്ഗുണം ചെയ്യുക.
ഇതേ ആവശ്യം മുന്നിൽ കണ്ട് 2019–2020 ലെ ബജറ്റിൽ 42.6 മില്യൻ ഡോളറാണ് വിലയിരുത്തിയിരിക്കുന്നത്. നേരത്തെ ഒരു വർഷത്തെ ട്യൂഷൻ ഫീ സൗജന്യമാക്കികൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കമ്മ്യൂണിറ്റി കോളജ് പഠനം സൗജന്യമാക്കികൊണ്ടുള്ള തീരുമാനങ്ങൾ ഇതിനകം തന്നെ നടപ്പാക്കിയിട്ടുണ്ട്.
Comments