You are Here : Home / USA News

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഫിലഡല്‍ഫിയ ചാരിറ്റി ബാങ്ക്വറ്റ് നടത്തി

Text Size  

Story Dated: Saturday, August 31, 2019 01:23 hrs UTC

ഫിലഡല്‍ഫിയ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഫിലഡല്‍ഫിയ ചാപ്റ്റര്‍ ചാരിറ്റി ബാങ്ക്വറ്റ് ഓഗസ്റ്റ് 25-നു ക്രിസ്റ്റോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് തോമസ് ജോയിയുടെ അധ്യക്ഷതയില്‍ പ്രൗഢഗംഭീരമായി നടന്നു. സെക്രട്ടറി ജോണ്‍ ചാക്കോ സ്വാഗതം ആശംസിച്ചു. അസന്‍ഷന്‍ ചര്‍ച്ച് വികാരി റവ. ജിന്‍സണ്‍ മാത്യു സന്ദേശം നല്‍കി. ട്രൈസ്റ്റേറ്റ് ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്, പമ്പ പ്രതിനിധികളായ ജോര്‍ജ് ഓലിക്കല്‍, അലക്‌സ് തോമസ്, കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, സിറ്റി കൗണ്‍സിലല്‍ അല്‍റ്റോബന്‍ ബര്‍ഗിനെ പ്രതിനിധീകരിച്ച് വിന്‍സെന്റ് ഇമ്മാനുവേല്‍, ഫ്രണ്ട്‌സ് ഓഫ് റാന്നിക്കുവേണ്ടി സുരേഷ് നായര്‍, സിമിയോ, ചാക്കോ ഏബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

റവ.ഫാ. എം.കെ. കുര്യാക്കോസ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ബാങ്ക്വറ്റില്‍ നിന്നും സമാഹരിച്ച തുകയില്‍ നിന്നു വയനട്ടില്‍ പ്രളയ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി 1000 ഡോളര്‍ ട്രഷറര്‍ തോമസുകുട്ടി ഈപ്പനില്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് വികാരി റവ.ഫാ. ഷിബു മത്തായിയെ ഏല്‍പിച്ചു. അച്ചന്‍ അത് വയനാട്ടില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് സദസിനെ അറിയിച്ചു. ജോയന്‍ മത്തായി, ജോസഫ് കുന്നേല്‍, അറ്റോര്‍ണി ഫിലിപ്പോസ് ചെറിയാന്‍ എന്നിവര്‍ക്ക് പ്രശംസാ ഫലകം നല്‍കി അംഗീകരിച്ചു. 

സുവനീര്‍ ചീഫ് എഡിറ്റര്‍ തോമസ് പോള്‍ സുവനീറില്‍ സന്ദേശവും ആശംസകളും നല്‍കിയവരെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. സുവനീര്‍ ഫാ. എം.കെ. കുര്യാക്കോസ് പ്രകാശനം ചെയ്തു. ട്രഷറര്‍ തോമസുകുട്ടി ഈപ്പന്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും സിന്ധു ജയിംസ് എം.സിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. 

വൈസ് പ്രസിഡന്റ് മേഴ്‌സി വര്‍ക്കിയുടെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാം അരങ്ങേറി. അജി പണിക്കര്‍ കോറിയോഗ്രാഫി നിര്‍വഹിച്ച ഡാന്‍സ്, ബീനാ കോശി കോറിയോഗ്രാഫി നിര്‍വഹിച്ച ഡാന്‍സ് എന്നിവയ്ക്കുപുറമെ സുമോദ് നെല്ലിക്കാല, സാബു പാമ്പാടി എന്നിവരുടെ ഗാനങ്ങളും മനോഹരമായി. സ്വാദിഷ്ടമായ ഡിന്നറോടുകൂടി എട്ടുമണിക്ക് പരിപാടികള്‍ക്ക് തിരശീല വീണു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.