You are Here : Home / USA News

'മാന്ത്രികച്ചെപ്പ്' കലാവേദിയുടെ കലോപഹാരം.ടിക്കറ്റ് വിതരനോൽഘടനം നിർവ്വഹിച്ചു

Text Size  

Story Dated: Tuesday, September 03, 2019 02:44 hrs UTC

പി പി ചെറിയാൻ
 
പതിനഞ്ചാം വാർഷികമാഘോഷിക്കുന്ന കലാവേദി യു എസ് എ യുടെ  കലോപഹാരമായി ന്യൂയോർക്കിൽ അവതരിപ്പിക്കുന്ന 'മാന്ത്രികച്ചെപ്പ്' എന്ന സാമൂഹ്യ നാടകം ടിക്കറ്റ് വിതരനോൽഘടനം  സെപ്തംബര് രണ്ടിനു വൈകീട്ടു ന്യൂയോർക് ക്യുൻസ് ടൈസൺ സെന്ററിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ സ്ഥാപക ചെയർമാൻ ശ്രീ ജിൻസ്മോൻ  ശ്രീ ജയനിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് നിർവ്വഹിച്ചു.കലാവേദി  പ്രസിഡന്റ് ക്രിസ് തോപ്പിൽ അദ്ധ്യക്ഷ പ്രസംഗം നടത്തി.ന്യൂ യോർക്കിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു .
 
പ്രശസ്ത കവിയും സംവിധായകനുമായ ശ്രീ ജയൻ കെ. സി., ആഘോഷ പരിപാടികളുടെ ക്യാമ്പയിൻ ന്യൂ യോർക്കിൽ  ഉത്ഘാടനം ചെയ്തു. ലോക നാടകത്തിന്റെ തട്ടകവും   കുടിയേറ്റ ജീവിതത്തിന്റെ ഭൂമി കേന്ദ്രവുമായ  ന്യൂ യോർക്കിൽ ഒരു പറ്റം മലയാളി കലാകാരൻമാർ നാടകം എന്ന കലയിലൂടെ കലാവേദിയുടെ അരങ്ങിൽ കലാ ആഖ്യാനം നടത്തുമ്പോൾ അത് തികച്ചും മാനവികതയുടെ പ്രതീക്ഷയാണെന്ന് ശ്രീ ജയൻ തന്റെ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
 
2004 ൽ നടനും സംവിധായകനുമായ ശ്രീനിവാസനാണ് ന്യൂ യോർക്കിൽ കലാവേദി ഉത്ഘാടനം ചെയ്തത്. 2004  മുതൽ കേരളത്തിലും അമേരിക്കയിലും കലാസാംസ്കാരിക രംഗത്തും സാമൂഹ്യ സേവന രംഗത്തും കലാവേദി സജീവമായിതന്നെ പ്രവർത്തിച്ചു പോരുന്നു. 2005 മുതൽ ദിവസേന അപ്ഡേഷനുമായി കലാവേദി ഓൺ ലൈൻ ഡോട്ട് കോം എന്ന പോർട്ടൽ പ്രവർത്തിച്ചിരുന്നു. അമേരിക്കയിലെയും കേരളത്തിലെയും കലാസാംസ്കാരിക വിശേഷങ്ങൾ കൂടാതെ, മലയാളത്തിലെ  പ്രമുഖ എഴുത്തുകാരുടെ പ്രത്യക ലേഖനങ്ങളും പ്രസിദ്ധികരിച്ചിരുന്നു. സാങ്കേതിക മാറ്റം ഉൾക്കൊണ്ട് 2019  മുതൽ കലാവേദി ടി വി ഡോട്ട് കോം എന്ന പോർട്ടൽ വഴി വീഡിയോ അഭിമുഖങ്ങളും പ്രേത്യക പരിപാടികളും യൂട്യൂബ് ചാനൽ എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നു. ചുരുങ്ങിയ സമയം കൊണ്ട് 4500 ലധികം സബ്സ്ക്രിപ്ഷൻ നേടിയെടുക്കാനും നാലു ലക്ഷത്തിലധികം വ്യൂർഷിപ് നേടിയെടുക്കാനും ഈ ചാനലിനായി.  വളരെ കുറഞ്ഞ സമയം കൊണ്ട് നേടിയ വൻപിച്ച ജനപ്രീതി കാരണം മലയാളത്തിലെ  പ്രമുഖ ടി വി ചാനലായ റിപ്പോർട്ടർ ടി വി, കലാവേദിയുടെ പ്രത്യക വീഡിയോ പരിപാടിയായ വാൽക്കണ്ണാടി,  ഗ്ലോബൽ റിപ്പോർട്ടർ എന്ന തങ്ങളുടെ പ്രോഗ്രാമിൽ ഉൾപ്പെടുത്തി പ്രദശിപ്പിച്ചു വരുന്നു. 
 
2004  മുതൽ ന്യൂ യോർക്കിൽ നിരവധി കലാപരിപാടികൾ കലാവേദി സംഘടിപ്പിച്ചിട്ടുണ്ട്. യുവതലമുറയിലെ നിരവധി കുരുന്നുകൾക്ക് കലാവേദിയുടെ അരങ്ങുകളിലൂടെ  തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു രംഗത്തു ശോഭിക്കാൻ കഴിഞ്ഞിട്ടുണ്ട്.
 
2005 ലും 2006 ലും തിരുവനന്ത പുരത്തു വച്ച് നടത്തപ്പെട്ട കലാവേദി പരിപാടികൾ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നേതാക്കളുടെ സാന്നിധ്യം കൊണ്ടും മികവ് കൊണ്ടും ശ്രദ്ദേയമായിട്ടുണ്ട്.  2006 മുതൽ പ്രവർത്തിച്ചുവരുന്ന ആര്ട്ട് ഫോർ ലൈഫ് ( കല ജീവന് വേണ്ടി ) എന്ന ജീവ കാരുണ്യ പദ്ധതി കേരളത്തിലെ പ്രേത്യക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികൾക്ക്‌ വേണ്ടുന്ന വിദ്യാഭ്യാസ സഹായങ്ങൾ ചെയ്തു വരുന്നു. ന്യൂ യോർക്കിലും ഭാവന രഹിതരായ  ആളുകളെ സഹായിക്കുന്ന കർമ്മപദ്ധതിയും 'ആര്ട്ട് ഫോർ ലൈഫ് ' ന്റെ ഭാഗമാണ്. ഇരുപതോളം കുടുംബങ്ങളാണ് കലാവേദി ഫാമിലി ക്ലബ്ബിൽ ഇപ്പോൾ അംഗങ്ങളായി പ്രവർത്തിക്കുന്നത്. നിലവിൽ, ക്രിസ് തോപ്പിൽ പ്രസിഡണ്ട് ആയും സിബി ഡേവിഡ് സെക്രട്ടറിയായും മാത്യു മാമ്മൻ ട്രസ്റ്റിയായും പ്രവർത്തിക്കുന്നു. എല്ലാ മൂന്നു മാസങ്ങൾ കൂടുമ്പോഴും ക്ലബ്ബ് മെംബേർസ് ഒത്തു കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. 'ബീയോണ്ട് ബാരിയേഴ്സ് ' എന്നതാണ് കലാവേദിയുടെ ആപ്തവാക്യം. ജാതി മത സമുദായ വ്യവസ്ഥകൾക്ക് അതീതമായി മാനവികതയിൽ ഉറച്ചു നിൽക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം. 
 
അരങ്ങിലും അണിയറയിലും പ്രവർത്തിച്ചു പരിചയസമ്പന്നരായ കലാകാരന്മാരുടെയും കലാകാരികളുടെയും മികവാർന്ന അഭിനയ മുഹർത്തങ്ങൾ കൊണ്ട് അവിസ്മരണീയമായ അനുഭവമാണ് മാന്ത്രികച്ചെപ്പ് എന്ന നാടകം സമ്മാനിക്കുന്നത്. കേരളത്തിൽ പ്രൊഫഷണൽ നാടക രംഗത്തും സിനിമയിലും അഭിനയ രംഗത്തും സംവിധാന രംഗത്തും പേര് കേട്ട കലാകാരൻ ശ്രീ തോമസ് തയ്യിൽ ആണ് ഈ നാടകത്തിന്റെ സംവിധായകൻ. തികഞ്ഞ മികവോടെ അരങ്ങേറുന്ന ഈ നാടകം കലാസ്നേഹികൾക്ക് മറക്കാനാവാത്ത ഒരനുഭവമായിരിക്കുമെന്ന് സംഘാടകർ ഉറപ്പിച്ചു പറയുന്നു. 
 
നവംബർ രണ്ടാം തീയതി ശനിയാഴ്ച  വൈകിട്ട് ആറു മണിക്ക് ന്യൂ  യോർക്കിലെ ക്യുൻസിലുള്ള ഇർവിൻ ആൾട് മാൻ ഓഡിറ്റോറിയത്തിലാണ് ഈ നാടകം അരങ്ങേറുന്നത്. കൂടുതൽ വിവരങ്ങൾക്ക് 917 - 353 -1242 എന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക അല്ലെങ്കിൽ കലാവേദി ടി വി ഡോട്ട് കോം. കാണുക.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.