ഡാലസ്∙ നോർത്ത് അമേരിക്കൻ യൂറോപ് മാർത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൻ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഡാലസ് സെഹിയോൻ മാർത്തോമാ ദേവാലയത്തിൽ രണ്ടു ദിവസം നീണ്ടു നിന്ന സെമിനാറും കലാമേളയും സമാപിച്ചു .
ഓഗസ്റ്റ് 30 വെള്ളിയാഴ്ച വൈകിട്ടു നടന്ന സമ്മേളനത്തിൽ ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി വികാരി റവ ഫാദർ രാജേഷ് കെ ജോൺ ഭദ്ര ദീപം കൊളുത്തി മീറ്റിങ് ഉദ്ഘാടനം ചെയ്തു. ബൈബിൾ റീഡിങ്ങിനും മധ്യസ്‌ഥ പ്രാർഥനക്കും ശേഷം റവ ഫാദർ രാജേഷ് കെ ജോൺ മുഖ്യ പ്രഭാഷണം നടത്തി. റവ ഡോ. എബ്രഹാം മാത്യു, റവ മാത്യു മാത്യൂസ്, റവ തോമസ് മാത്യു, റവ ബ്ലെസിന് കെ മോൻ, റവ തോമസ് ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു..
ശനിയാഴ്ച രാവിലെ മേഘലയിലെ എല്ലാ ശാഖകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സഖ്യം അംഗങ്ങൾക്കായി ബൈബിൾ ക്വിസ്, പാട്ട്, ബൈബിൾ റീഡിങ്, പ്രസംഗം, ഉപന്യാസം, കാർട്ടൂൺ എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. ബൈബിൾ ക്വിസ് മത്സരത്തിൽ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യം ഒന്നാം സ്ഥാനത്ത് എത്തുകയും. രണ്ടാം സ്ഥാനം ഡാലസ് കരോൾട്ടൻ മാർത്തോമാn യുവജന സഖ്യം കരസ്ഥമാക്കുകയും ചെയ്തു.
sehiyon-church-2
ഗ്രൂപ്പ് സോങ്ങ് മത്സരത്തിൽ ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ യുവജന സഖ്യം ഒന്നാം സ്ഥാനത്ത് എത്തുകയും രണ്ടാം സ്ഥാനം ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യം കരസ്ഥമാക്കുകയും ചെയ്തു. എല്ലാ മത്സരങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യം എവർ റോളിങ്ങ് ട്രോഫി സ്വന്തമാക്കി. രണ്ടാം സ്ഥാനം ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ യുവജന സഖ്യം കരസ്ഥമാക്കി.
sehiyon-church-3
പ്രസംഗ മത്സരത്തിൽ അനി ജോജിയും, മെയിൽ സോളോ മത്സരത്തിൽ ഷെർവിൻ എ ബാബുവും, ഫീമെയിൽ സോളോ നീന അലക്സ്, ഉപന്യാസം റീനി മാത്യു, റെജി സഖറിയാ, കാർട്ടൂൺ ബിജു ജോൺ എന്നിവർ ഒന്നാം സ്ഥാനം നേടി. ഡാളസ് സെഹിയോൻ ഇടവക വികാരിയും സൗത്ത് വെസ്റ്റ് റീജിണൽ യുവജന സഖ്യം പ്രസിഡന്റുമായ റവ.മാത്യു മാത്യൂസ്, വൈസ് പ്രസിഡന്റ് അജു മാത്യുവിന്റെയും, സെക്രട്ടറി ബിജി ജോബിയുടെയും, ട്രഷറർ ആയി സേവനം അനുഷ്ഠിക്കുന്ന ജോൺ വർഗീസിന്റെയും നേതൃത്വത്തിൽ മൂന്നു വർഷമായി നടന്ന സെമിനാറും കലാമേളയും മേഘലയിലെ എല്ലാ യുവജന സഖ്യം ശാഖകൾക്കും ഒരു പുത്തൻ ഉണർവ്വ് നൽകി.
Advertisement
Comments