ചിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന സമ്മര്‍ ഫെസ്റ്റ്, സെപ്തംബര്‍ 28 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതല്‍ 8 മണി വരെ നടത്തപ്പെടുന്നതാണ്. വിവിധങ്ങളായ ഭക്ഷണ സ്റ്റാളുകള്‍, കലാപരിപാടികള്‍, ഗേമുകള്‍ തുടങ്ങിയവ ഫെസ്റ്റിന്റെ ആകര്‍ഷണങ്ങളാണ്. സമ്മര്‍ ഫെസ്റ്റിന്റെ ടിക്കറ്റ് വില്പനനയുടെ ഉല്‍ഘാടനം, സെപ്തംബര്‍ 1ആം തീയതി, വികാരി റവ. ഫാ. ഹാം ജോസഫിന്റെ സാനിധ്യത്തില്‍ റവ. ഫാ. ഷോണ്‍ തോമസ് ആദ്യ ടിക്കറ്റ് റവ. ഡീക്കന്‍ ജോര്‍ജ് പൂവത്തൂരിന് നല്‍കികൊണ്ട് നടത്തുകയുണ്ടായി.
സമ്മര്‍ ഫെസ്റ്റിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റികള്‍ രൂപികരിച്ചു. റവ. ഫാ. ഹാം ജോസഫ് പ്രസിഡന്റ്, റവ. ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ വൈസ് പ്രസിഡന്റ്, ഗോഡ്വിന് സാമുവല്‍ ട്രുസ്ടീ, വിപിന്‍ ഈശോ എബ്രഹാം സെക്രട്ടറി, ജോര്‍ജ് മാത്യു, റ്റിജിന്‍ എം തോമസ് എന്നിവര്‍ കോര്‍ഡിനേറ്റര്‍സ് ആയും, കണ്‍വീനേഴ്സ്, അഡ്വൈസഴ്സ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, വോളന്റീര്‍സ് എന്നിവര്‍ ഉള്‍പ്പെടുന്ന വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
സമ്മര്‍ ഫെസ്റ്റിന്റെ സ്പോണ്‍സര്‍ഷിപ്, മാര്‍ക്കറ്റിംഗ് ടീമുകള്‍ ഷാജന് വറുഗീസ്, കോശി ജോര്‍ജ്, മണി ഇട്ട്യാവിര, മാത്യു ലാല്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.
സമ്മര്‍ ഫെസ്റ്റിന്റെ വരുമാനത്തിന്റെ ഒരു വിഹിതം കേരളത്തിലെ പ്രളയ കെടുതി നേരിടുന്നവര്‍ക്കും, ചിക്കാഗോ ന്യൂ ഹോപ്പ് കമ്മ്യൂണിറ്റി ഫുഡ് പാന്‍ട്രിക്കും, പരുമല കാന്‍സര്‍ സെന്ററിനും നല്‍കുന്നതാണ്.
സമ്മര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നതിന് ഏവരെയും, ഇടവകയ്ക്ക് വേണ്ടി വികാരി ഹാം ജോസഫ് അച്ഛന് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :ഫാ.ഹാം ജോസഫ് (വികാരി) (708) 8567490, ഗോഡ്വിന് സാമുവേല്‍ (ട്രസ്റ്റീ) 7735527340, വിപിന്‍ ഈശോ എബ്രഹാം(സെക്രട്ടറി) 980 422 2044.
Comments