സുനില്‍ തൈമറ്റം
ന്യൂജേഴ്‌സി:
.മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ജോണി ലൂക്കോസ് ഇന്ത്യ പ്രസ്സ് ക്ളബിന്റെ ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു.2014ല്‍ ഇന്ത്യ പ്രസ്സ് ക്ളബിന്റെ " മാധ്യമശ്രീ" അവാര്‍ഡ് ജോണി ലൂക്കോസിനായിരുന്നു ലഭിച്ചത്.മനോരമയുടെ തിരുവനന്തപുരം യൂണിറ്റിന്റെ ന്യൂസ് എഡിറ്റർ ആയിരുന്ന ജോണി ലൂക്കോസ് ജാഫ്ന മോചിപ്പിക്കാൻ ശ്രീലങ്കൻ സൈന്യം എൽ.ടി.ടി.ഇയുമായി നടത്തിയ യുദ്ധം ശ്രീലങ്കയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. ഭാഷാപോഷിണിക്കുവേണ്ടി ജോണി ലൂക്കോസ്, മാർക്സിസ്റ്റ് ചിന്തകൻ പി. ഗോവിന്ദപ്പിള്ളയുമായി നടത്തിയ ഒരഭിമുഖത്തിലാണ് ഇ.എം.എസിനെകുറിച്ച് ഗോവിന്ദപ്പിള്ള ചില പരാമർശങ്ങൾ നടത്തിയതുംപിന്നീട് അത് വലിയ വിവാദമാവുകയും ചെയ്തു. മനോരമ ന്യൂസിൽ പ്രമുഖരുമായി അദ്ദേഹം നടത്തുന്ന 'നേരെ ചൊവ്വെ' എന്ന അഭിമുഖം മലയാളത്തിലെ ജനപ്രിയ പ്രോഗ്രാമ്മുകളിലൊന്നാണ്.
അമേരിക്കൻ മലയാളികളുടെ ഇടയിൽ ഒരു പുതിയ മാധ്യമ സംസ്കാരത്തിന് തിരി കൊളുത്തി കൊണ്ട് നടത്തുന്ന ഈ ദേശീയ കോൺഫറൻസ് ഇതുവരെ നടന്നിട്ടുള്ള ദേശീയ കോൺഫറൻസുകളിൽ വച്ച് വളരെയധികം വ്യത്യസ്തവും പുതുമ നിറഞ്ഞതും ആയിരിക്കും.ഒക്ടോബർ 10, 11, 12 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസനിലുള്ള ഈ ഹോട്ടലിൽ നടക്കുന്ന കോൺഫറൻസിൽ കേരളത്തിൽ നിന്ന് മന്ത്രി കെ ടി ജലീൽ, രമ്യ ഹരിദാസ് എം പി മാധ്യമപ്രവർത്തകരായ ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണൻ (News Editor) മാതൃഭൂമിയിലെ വേണു ബാലകൃഷ്ണൻ, സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നതാണ്.
Comments