You are Here : Home / USA News

ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് സുവിശേഷ യോഗം

Text Size  

Story Dated: Sunday, September 15, 2019 06:31 hrs UTC

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ്/വെസ്റ്റ്‌ചെസ്റ്റര്‍ മേഖലയിലുള്ള മലങ്കര ഓര്‍ത്തഡോക്‌സ് പള്ളികളുടെ സംയുക്താഭിമുഖ്യത്തിലുള്ള സുവിശേഷ യോഗം സെപ്റ്റംബര്‍ 15-നു ഞായറാഴ്ച വൈകുന്നേരം 5.30 മുതല്‍ യോങ്കേഴ്‌സിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (2 River view PI. Yonkers, NY 10701 ) വച്ചു നടക്കും. വേദശാസ്ത്ര പണ്ഡിതനും, പ്രമുഖ കണ്‍വന്‍ഷന്‍ വാഗ്മിയുമായ ഫാ.ഡോ. വര്‍ഗീസ്  വര്‍ഗീസ് ആണ് പ്രാസംഗീകന്‍.

യോങ്കേഴ്‌സ് സെന്റ് ഗ്രിഗോറിയോസ്- ലുഡ്‌ലോ, ബ്രോങ്ക്‌സ് സെന്റ് മേരീസ്, പോര്‍ട്ട് ചെസ്റ്റര്‍ സെന്റ് ജോര്‍ജ്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ്, യോങ്കേഴ്‌സ് സെന്റ് തോമസ്, യോങ്കേഴ്‌സ് പാര്‍ക്ക് ഹില്‍ സെന്റ് ഗ്രിഗോറിയോസ് എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലുള്ളതാണ് ബി.ഡബ്ല്യൂ.ഒ.സി (ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ്).

വിവരങ്ങള്‍ക്ക്: ഡോ. ഫിലിപ്പ് ജോര്‍ജ് (കോര്‍ഡിനേറ്റര്‍) 646 361 9509, മാത്യു ജോര്‍ജ് (സെക്രട്ടറി) 914 649 0162, ജോസ് തോമസ് പൂവപ്പള്ളില്‍ (ട്രഷറര്‍) 914 262 2089, എം.വി. കുര്യന്‍ (പബ്ലിസിറ്റി) 914 830 8644.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.