ഡാലസ് ∙ ഡാലസ് കൗണ്ടി ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 15 ഡോളറായി ഉയർത്തുന്നതിന് കമ്മീഷനേഴ്സ് കോർട്ട് തീരുമാനിച്ചു. ഇതുവരെ കുറഞ്ഞ വേതനം മണിക്കൂറിന് 11.71 ഡോളറായിരുന്നു.ഒന്നിനെതിരെ 4 വോട്ടുകൾ നേടിയാണ് ശമ്പള വർധന അംഗീകരിച്ചത്.
ശമ്പള വർധനവ് നടപ്പാക്കണമെന്ന് ശക്തമായി വാദിച്ചത് കൗണ്ടി ജഡ്ജി ക്ലെ ജനിംഗ്സായിരുന്നു. ടെക്സസ് ലോക്കൽ ഗവൺമെന്റുകളിൽ മിനിമം വേജസ് 15 ഡോളറാക്കി ഉയർത്തുന്ന ചുരുക്കം ചിലതിൽ ഡാലസ് കൗണ്ടിയും സ്ഥാനം നേടി. ജീവിത ചെലവ് വർധിച്ചിട്ടും ശമ്പള വർധന ലഭിക്കാത്തതിൽ ജീവനക്കാർ അസംതൃപ്തരായിരുന്നു.
ഒക്ടോബർ ഒന്നു മുതൽ ശമ്പള വർദ്ധനവ് നിലവിൽ വരും. കൗണ്ടിയിലെ ജീവനക്കാരിൽ പലർക്കും മണിക്കൂറിനു ലഭിക്കുന്ന വേതനം ഇപ്പോൾ തന്നെ 15 ഡോളറിൽ അധികമാണ്. എന്നാൽ പലർക്കും ഇതിൽ കുറവാണ് ലഭിക്കുന്നത്.
കൗണ്ടിയിലെ കോൺട്രാക്റ്റ് ജീവനക്കാർക്ക് ഇതു ബാധകമാകുമോ എന്ന് ഇപ്പോൾ വ്യക്തമല്ല. കൗണ്ടിയുടെ കീഴിൽ വരുന്ന പാർക്ക്ലാന്റ് ആശുപത്രിയിലെ ജീവനക്കാർക്കും ഈ ശമ്പള വർധനവ് ബാധകമാണ്.
Comments