പ്രായത്തിനൊപ്പം മനസ് വളരാതിരുന്ന ഈ കുഞ്ഞുമനസുകൾ പ്രകൃതിയുടെ ക്രോധം കണ്ടു ഭയവിഹ്വലരായി വിറങ്ങലിച്ചു പോയി. മഹാപ്രളയം പെയ്തിറങ്ങി പ്രകൃതിയുടെ ക്രോധം ശമിച്ചപ്പോൾ ഈ സ്ഥാപനത്തിനു നഷ്ട്ടമായതു ഭിന്നശേഷിക്കാരായ മക്കളുടെ നിരവധിയായ ജീവനോപാധികളും അവരുടെ അടിസ്ഥാന സൗകര്യങ്ങളുമാണ്.മഹാ
പൂര്‍ണ്ണമായും ഉപയോഗശൂന്യമായ രണ്ടു ശൗചാലയങ്ങൾ പുനര്‍നിര്‍മ്മിക്കുകയും കേടുപാടുകള്‍ വന്ന മറ്റ് 7 ശൗചാലയങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തു. KSI-USA നിയോഗിച്ച പിറവം സ്വദേശികളായ ജിജി കുര്യൻ, ജോസ് എന്നിവരുടെ നേതൃത്വത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഈ ശൗചാലയങ്ങളുടെ പുനര്‍നിര്‍മ്മാണം നിര്‍വഹിച്ചത്. ശുചീകരണവും പുനർനിർമ്മാണ പ്രവർത്തനങ്ങളും ഇനിയും ഏറെ പൂർത്തിയാകേണ്ടതുണ്ട്. ഹൃദയംകൊണ്ട് വേണ്ടന് അനുഭവേദ്യമാകുന്നവർ നിഷ്കളങ്കരായ ഈ കുഞ്ഞു മനസുകളെ സഹായിക്കാൻ കാർ നീട്ടുകയാണ് കേരള സാനിട്ടേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷ്യറ്റീവ് (KSI-USA) . ഇവർ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് സഹായ ഹസ്തം ഉയർത്തനമേ എന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നു ഭാരവാഹികൾ പറഞ്ഞു.
കേരളത്തിലെ പാവപ്പെട്ട സ്കൂള്‍ കുട്ടികളുടെയും ദുര്‍ബ്ബല വിഭാഗങ്ങളുടെയും ശുചിത്വവും ആരോഗ്യസംരക്ഷണവും ലക്ഷ്യമാക്കി അംഗീകൃത 501c(3) ചാരിറ്റബിള്‍ സംഘടനയായി രൂപംകൊണ്ട KSI-USA ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ എഴുന്നൂറിലകം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് ടോയിലെറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുകയും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിരവധി ആളുകള്‍ക്ക് ചികിത്സാ സഹായം എത്തിച്ചുകൊടുക്കുകയും ചെയ്തു. കേരളത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമപരമായും, സുതാര്യമായും, സത്യസന്ധമായും സേവനം ചെയ്തുവരുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി അണിചേരുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നികുതി ഇളവോടെ ഈ സംഘടയിലൂടെ ചെയ്യുവാന്‍ തല്പര്യമുള്ള സംഘടനകളും വ്യക്തികളും കടന്നുവരണമെന്നും സംഘാടകര്‍ താല്പര്യപ്പെടുന്നു.
കേരളത്തിലെ പ്രളയക്കെടുതിമൂലം കഷ്ടതയനുഭവിക്കുന്നവര്ക്കായുള്
Donations which are tax-deductible can be sent to KSI USA, P.O. Box 16, New Milford, NJ 07646, USA.
To send donations via bank, payable to the order of Wells Fargo Bank NA, NJ 021200025, Kerala Sanitation Initiative USA NJ 1469244691.
Or visit the facebook page: https://www.facebook.com/
www.ksiusa.org. A non-profit, non-political 501 c(3) organization.
For more information: വറുഗീസ് പ്ലാമ്മൂട്ടിൽ (201-290-1643), ഡോ. ജോജി ചെറിയാന് (914-330-3345), അലക്സ് ജോസഫ് (973-885-5257), ലിന്‍സി മാത്യു (551-486-7373), മാര്‍ലിന്‍ എം. കാലായില്‍പറമ്പില്‍ (405-229-8396), ഏബ്രഹാം പോത്തന് (സാജന്) (201-220-3863), ബെന്നി കുര്യന് (201-951-6801).
Comments