മെല്‍ബണ്‍: പത്തുദിവസത്തെ ആസ്‌ട്രേലിയന്‍ പര്യടനത്തതിനെത്തിയ മുന്‍ മി്‌സോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മെല്‍ബണില്‍ ഹിന്ദു സ്വയം സേവക് സംഘിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്തു. ഡാറ്റി നോങ്ങില്‍ ആദി ശങ്കര ശാഖയുടെ സാംഘിക്കില്‍ പങ്കെടുത്ത കുമ്മനം ലോകെത്തെവിടെയായാലും പിറന്ന നാടിനോടുള്ള കടപ്പാട് മറക്കരുതെന്ന് പറഞ്ഞു. പ്രവാസി ഭാരതീയര്‍ വിവിധ മേഖലയില്‍ കൈവരിച്ചിരിക്കുന്ന നേട്ടം അഭിമാനകരമാണ്. അത് തുടരണം. ഒപ്പം ഭാരതത്തിന്റെ കുതിപ്പിന് ആകാവുന്നത്് ചെയ്യണം. കുമ്മനം പറഞ്ഞു. മെല്‍ബണ്‍ കാര്യവാഹ് നാരായണന്‍ വാസുദേവന്‍ സദസ്സിന് കുമ്മനത്തെ പരിചയപ്പെടുത്തി.
ഗ്‌ളാന്‍ വേര്‍വലിയില്‍ എച്ച് എസ്സ് എസിലെ മലയാളി പ്രവര്‍ത്തകരുടെ പ്രത്യേക യോഗത്തിലും കുമ്മനം പങ്കെടുത്തു. വൈക്കം ഗോപകുമാറിന്റെ അനുസ്മരണ ചടങ്ങായിട്ടായിരുന്നു പരിപാടി.അടിയന്തരാവസ്ഥയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഗോപകുമാര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ആദര്‍ശത്തിലും നിലപാടിലും വിട്ടുവീഴ്ചയില്ലാത്ത ഗോപകുമാറിനെപ്പൊലുള്ള വരുടെ ത്യാഗത്തിന്റെ ഫലയാണ് ഭാരതത്തിന്റെ ഇന്നത്തെ ഉയര്‍ച്ചയെന്ന് കുമ്മനം പറഞ്ഞു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാറും പങ്കെടുത്തു. സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് കുമ്മനം മറുപടി പറഞ്ഞു.
ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജെപി സംഘടിപ്പിച്ച 370 വകുപ്പ് സംബന്ധിച്ച സെമിനാര്‍ കുമ്മനം ഉദ്ഘാടനം ചെയ്തു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഒരു തെറ്റു തിരുത്തല്‍ നടപടിമാത്രമായിരുന്നു വെന്ന് കുമ്മനം പറഞ്ഞു. ഒ എഫ് ബിജെപി പ്രസിഡന്റ് ജയ ഷാ അധ്യക്ഷം വഹിച്ചു. സംഘടനയുടെ ഭാരവാഹികളുടെ പ്രത്യേക യോഗത്തിലും കുമ്മനം പങ്കെടുത്തു.
ഹിന്ദു ഓര്‍ഗനൈസേഷന്‍സ് ടെമ്പിള്‍സ് അസോസിയേഷന്‍സ് ഫോറത്തിന്റെ രക്ഷാ ബന്ധന്‍ പരിപാടിയിലും കുമ്മനമായിരുന്നു മുഖ്യാതിഥി.
Comments