You are Here : Home / USA News

കുടുബസംഗമവും ഓണാഘോഷവും നടത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 21, 2019 11:03 hrs UTC

ന്യുയോർക്ക്∙ മുസ്‌ലിം കുടുംബ സംഗമത്തിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ന്യുയോർക്ക്, ന്യുജഴ്സി, കണക്ക്റ്റിക്കട്ട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മുസ്‌ലിം കുടുംബാംഗങ്ങളാണ് ഓണം ആഘോഷിക്കുന്നതിന് ന്യുഹൈഡ് പാർക്കിൽ ഒത്തുചേർന്നത്. ആദ്യമായാണ് ഇങ്ങനെ ഒരു ഓണാഘോഷം സംഘടിപ്പിക്കുന്നതെന്നും ഓണം, സാഹോദര്യത്തിന്റെയും  നന്മയുടെയും, സമൃദ്ധിയുടെയും, സന്ദേശം ഉൾകൊള്ളുന്നതാകയാൽ ജാതിമത വ്യത്യാസമെന്യേ ആഘോഷിക്കാവുന്നതാണെന്നും മുഖ്യ സംഘാടകനും സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനുമായ യു. എ. നസീർ പറഞ്ഞു.
 
 
വരും വർഷങ്ങളിലും ഓണാഘോഷം കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തനതായ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഓണസദ്യയിൽ പങ്കെടുത്തവർ ശരിക്കും അസ്വദിച്ചു. ഡോ. അസീസ്, ഡോ. ഉണ്ണിമൂപ്പൻ, സി. കെ. വിരാൻകുട്ടി, എരഞ്ഞിക്കൽ ഹനീഫ്, അബ്ദു വെട്ടിക്കാട്ട്, യുസൂഫ് ബായി തുടങ്ങിയവരാണ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.