You are Here : Home / USA News

ഇന്ത്യപ്രസ്സ്‌ ക്ലബ്‌ ബെസ്റ്റ്‌ ഡോക്ടർ അവാർഡ്‌ ഡോ:സാറാ ഈശോക്ക്

Text Size  

Story Dated: Tuesday, October 01, 2019 01:42 hrs UTC

 
സുനില്‍ തൈമറ്റം

ന്യൂജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂജഴ്‌സിയിലെ എഡിസണിലുള്ള E ഹോട്ടലില്‍ ( 1173 king George Post Rd, Edison NJ 08837)   നടക്കുന്ന ദേശീയ മാധ്യമ കോണ്‍ഫറന്‍സിൽ
 ബെസ്റ്റ്‌ ഡോക്ടർ അവാർഡ്‌ ഡോ: സാറാ ഈശോക്ക്‌ നൽകി ആദരിക്കും.ആരോഗ്യ സേവന രംഗത്ത് തന്റെ ജീവിതം ഉഴിഞ്ഞു വെച്ചതിനൊപ്പം, സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വത്തിന് ഉടമയാണ് ഡോ: സാറാ ഈശോ. സൗമ്യത മുഖമുദ്രയാക്കിയ സോ: സാറാ, സാമൂഹ്യ ബോധവൽക്കരണത്തിനായി ഒട്ടനവധി ആർട്ടിക്കിളുകൾ എഴുതിയിട്ടുണ്ട്.

 കാൻസർ സപെഷ്യലിസ്റ്റായ ഡോ: സാറാ ഈശോ, കഴിഞ്ഞ കുറേ വർഷമായി ന്യൂജേഴ്സിയിലെ ഓഷ്യൻ കൗണ്ടിയിലെ ഓഷ്യൻ ഹെമറ്റോളജി ആൻഡ് ഓങ്കോളജിയുമായി ചേർന്നു നടത്തി വരുന്ന കാൻസർ സർവൈവേഴ്സ് ഡേ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. 365 ദിവസത്തിൽ ഒരു ദിവസമെങ്കിലും കാൻസറിനെ കുറിച്ചുള്ള ഓർമ്മകളിൽ നിന്നും വിട്ട് വൈൽഡ് വെസ്റ്റ് നൃത്തങ്ങളും, ഭക്ഷണവുമൊക്കെയായി ഒരു ആഘോഷമായാണ് കാൻസർ സർവൈവേഴ്സ് ഡേ കൊണ്ടാടുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ബിരുദം എടുത്ത്,  ന്യൂയോർക്കിലെ, ന്യൂയോർക്ക് മെഡിക്കൽ കോളേജിൽ ഹെമറ്റോളജി ആൻഡ് ഓങ്കോളജിയിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷം, കഴിഞ്ഞ കുറേ വർഷങ്ങളായി ആ മേഖലയിൽ തന്നെ സേവനം ചെയ്തു വരികയാണ് ഡോ: സാറാ ഈശോ.

 തിരക്കേറിയ ഔദ്യോഗിക ജീവതത്തിനിടയിൽ മലയാള ഭാഷയെ മറക്കുന്നില്ല എന്നതിന്ന് തെളിവാണ്, ന്യൂയോർക്കിൽ നിന്നും പ്രസദ്ധീകരിക്കുന്ന പ്രമുഖ മാസികയായ “ജനനി” യുടെ ലിറ്റററി എഡിറ്ററായി സേവനമനുഷ്ഠിക്കുന്നത്. ജനനി മാസികയിൽ സ്ഥിരമായി വനിതാരംഗം എന്ന പംക്തിയും ഡോ: സാറാ ചെയ്യുന്നുണ്ട്. അതോടൊപ്പം നിലയ്ക്കാത്ത സ്പന്ദനം എന്ന പുസ്തകവും അവർ എഴുതി പ്രസദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കയിൽ മലയാളി സമൂഹത്തിനു  വേണ്ടി
പല സെമിനാറുകളും ഡോ: സാറാ ഈശോയുടെ മേൽനോട്ടത്തിൽ നടത്തപ്പെട്ടിട്ടുണ്ട്. ബ്രെസ്റ്റ് കാൻസർ അവേയർനെസ്, ഗെറ്റിംഗ് ഓൾഡ് ഗ്രേസ്ഫുള്ളി തുടങ്ങിയ അവയിൽ ചിലതാണ്. ഭർത്താവ് ഡോ: ജോൺ ഈശോ, മക്കൾ മനോജ്, മെലിസ്സ എന്നിവരടങ്ങുന്നതാണ് ഡോ: സാറാ ഈശോയുടെ കുടുംബം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.