ചിക്കാഗോ: 2019-ലെ ആറാമത് സാഹിത്യവേദി സമ്മേളനം ഒക്ടോബര്‍ നാലാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു ചിക്കാഗോ മലയാളി അസോസിയേഷന് ഹാളില്‍ (834 E Rand Road, Suite 13, Mount Prospect, IL 60056 ) വച്ച് കൂടുന്നതാണ്.
ഇത്തവണത്തെ സമ്മേളനത്തില്‍ 'എന്റെ ആഫ്രിക്കന്‍ പര്യടനവും അവരുടെ ആചാരാനുഷ്ഠാന ജീവിതരീതികളും' എന്ന യാത്രാനുഭവം സാഹിത്യവേദി അംഗം ജോണ്‍ കരമ്യാലില്‍ അവതരിപ്പിക്കുന്നതാണ്.
219-മത് സാഹിത്യവേദി സെപ്റ്റംബര്‍ 6-നു സി.എം.എ ഹാളില്‍ നടന്നു. സൈമണ്‍ മഴുവഞ്ചേരില്‍ അധ്യക്ഷനായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനു നമ്മെ വിട്ടുപിരിഞ്ഞ സാഹിത്യവേദി അംഗം ജോസ് പുല്ലാപ്പള്ളിയുടെ അനുസ്മരണാര്‍ത്ഥമാണ് ഈ സമ്മേളനം നടന്നത്. ചിക്കാഗോ സാഹിത്യവേദിയുടെ സ്ഥാപകരില്‍ ഒരാളും സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. ഈശ്വര പ്രാര്‍ത്ഥന, പരിചയപ്പെടല്‍, ഉപക്രമം. മുന്‍ യോഗ റിപ്പോര്‍ട്ട് എന്നീ പതിവ് യോഗക്രമങ്ങള്ക്കുശേഷം പുല്ലാപ്പള്ളി കുടുംബാംഗങ്ങളും സാഹിത്യവേദി അംഗങ്ങളും ജോസ് പുല്ലാപ്പള്ളിയെക്കുറിച്ചുള്ള അനുസ്മരണങ്ങള്‍ അയവിറക്കി.
ജോണ്‍ ഇലക്കാട്ട് സ്പോണ്സര് ചെയ്ത സാഹിത്യവേദി സായി പുല്ലാപ്പള്ളിയുടെ നന്ദിപ്രകടനത്തോടെ സമാപിച്ചു. ചിക്കാഗോയിലെ എല്ലാ അക്ഷരസ്നേഹികളേയും ഒക്ടോബര്‍ മാസ സാഹിത്യവേദിയിലേക്ക് സഹര്‍ഷം ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍വിവരങ്ങള്‍ക്ക്: ജോണ്‍ കരമ്യാലില്‍ (708 224 6765), ലിന്‍സ് ജോസഫ് (847 372 0580), അനിലാല്‍ ശ്രീനിവാസന് (630 400 9735), ജോണ്‍ ഇലക്കാട്ട് (773 282 4955).
Comments