You are Here : Home / USA News

ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പ് സുവിശേഷ യോഗം വിജയകരമായി സംഘടിപ്പിച്ചു

Text Size  

Story Dated: Wednesday, October 02, 2019 02:54 hrs UTC



ന്യൂജേഴ്‌സി : നോർത്ത് ന്യൂജേഴ്സിയിലെ  എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബർഗൻ  കൗണ്ടി മലയാളി  ക്രിസ്ത്യൻ ഫെലോഷിപ്പ്  (BCMC )    സെപ്റ്റംബർ 13 , 14  തീയതികളിൽ സൈന്റ്റ്  തോമസ് ഇവാൻജെലിക്കൽ ബെർഗെൻഫീൽഡ് ദേവാലയത്തിൽ  വാർഷിക സുവിശേഷ  കൺവൻഷൻ  വിജയകരമായി സംഘടിപ്പിച്ചു

വിവിധ ക്രിസ്ത്യൻ ഡിനോമിനേഷനുകളിലുള്ള  അനേകം വിശ്വാസികൾ  ഈ രണ്ടു ദിവസവും സുവിശേഷ  കൺവെൻഷനിൽ പങ്കെടുത്തു

1986 ഇൽ തുടക്കം കുറിച്ച  ബെർഗെൻ കൗണ്ടി മലയാളി  ക്രിസ്ത്യൻ  ഫെല്ലോഷിപ്പ്  (BCMC ) കഴിഞ്ഞ 32 വർഷമായി വിജയകരമായി നടത്തി പോരുന്ന  വാർഷിക സുവിശേഷ കൺവെൻഷനിലെ ഈ വർഷത്തെ പ്രധാന പ്രാസംഗികൻ  റവ :ഫാ: പൗലോസ് പാറേക്കര കോർഎപ്പിസ്‌കോപ്പ  ആയിരുന്നു .

കേരളത്തിലെ വയനാട് സ്വദേശിയായ റവ :ഫാ: പൗലോസ് പാറേക്കര  കോർഎപ്പിസ്‌കോപ്പ  അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, വേദവാക്യ പണ്ഡിതനും , ബൈബിൾ സ്റ്റഡി ക്ലാസുകൾ എടുക്കുന്നതിൽ പ്രത്യേക നൗപുണ്യമുള്ള വൈദീക ശ്രേഷ്ട്ടനുമാണ്

ലോകരക്ഷകനായ യേശുനാഥന്റെ   രണ്ടാം വരവിനു വേണ്ടി വിശ്വാസികൾ പ്രാർത്ഥന നിർഭരമായ ജീവിതം നയിച്ചു ഒരുങ്ങി ഇരിക്കേണ്ടതിന്റെ പറ്റിയും , ബൈബിളിൽ പ്രതിപാദിച്ചിട്ടുള്ള ദൈവവാക്യങ്ങളും, വചനങ്ങളും  അതിന്റെ അന്തസത്ത ഉൾക്കൊണ്ട് സമഗ്രമായി പഠിക്കേണ്ടതിനെയും പറ്റി  റവ :ഫാ: പൗലോസ് പാറേക്കര തന്നെ സുവിശേഷ പ്രസംഗത്തിൽ എടുത്തു പറഞ്ഞു . മനുഷ്യന്റെ ചിന്തകൾക്കും , വിചാരങ്ങൾക്കും ഒരു പരിധി ഉണ്ടെന്നും , ക്രിസ്തുവിൽ ആശ്രയിച്ചുള്ള നല്ല  ക്രിസ്തീയ ജീവിതം നയിച്ചാൽ മാത്രമേ ദൈവനാമത്തിൽ  രക്ഷ ഉണ്ടാവുകയെന്നും റവ :ഫാ: പൗലോസ് പാറേക്കര വിശ്വാസി സമൂഹത്തോട് ഉത്‌ബോധിപ്പിച്ചു

ഈ വർഷത്തെ ബെർഗെൻ കൗണ്ടി മലയാളി  ക്രിസ്ത്യൻ  ഫെല്ലോഷിപ്പ്  (BCMC )  വാർഷിക സുവിശേഷ യോഗം സംഘടിപ്പിക്കുന്നത്തിനു  ബിസിഎംസി   പ്രസിഡന്റ് ശ്രീ എഡിസൺ മാത്യു, വൈസ് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യൻ ജോസഫ്, സെക്രട്ടറി ശ്രീമതി അജു തര്യൻ, ട്രഷറർ ശ്രീ സുജിത് എബ്രഹാം എന്നിവരോടൊപ്പം  ബോർഡ് ഓഫ് ട്രസ്റ്റീ മെംബേർസ്, Patrons , കമ്മിറ്റി മെംബേർസ് എന്നിവർ നേതൃത്വം കൊടുത്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.