You are Here : Home / USA News

ട്രമ്പ് ഇംപീച്ച്‌മെന്റ് ഭൂരിപക്ഷം അമേരിക്കന്‍ ജനതയും എതിര്‍ക്കുന്നുവെന്ന് സര്‍വെ ഫലം

Text Size  

Story Dated: Thursday, October 03, 2019 02:19 hrs UTC

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെതിരെ നടക്കുന്ന ഇംപീച്ച്‌മെന്റ് നീക്കത്തെ അമേരിക്കയിലെ ഭൂരിപക്ഷം ആളുകളും എതിര്‍ക്കുന്നതായി സര്‍വ്വെ റിപ്പോര്‍ട്ട്.

ഒക്ടോബര്‍ ഒന്ന് പുറത്തു വിട്ട സി.എന്‍.ബി.സി.(CNBC) അമേരിക്ക എക്കണോമിക്‌സ് സര്‍വ്വെയില്‍ ഇംപീച്ച്‌മെന്റിനെ 47 ശതമാനം എതിര്‍ക്കുമ്പോള്‍ 44 ശതമാനം അനുകൂലിക്കുന്നതായി വെളിപ്പെടുത്തുന്നു.
 

അതേ സമയം ട്രമ്പിന്റെ അപ്രൂവല്‍ റേറ്റിംഗില്‍ സര്‍വ്വകാല കുറവ് അനുഭവപ്പെട്ടതായും സര്‍വേ ചൂണ്ടികാണിക്കുന്നു. ട്രമ്പിന്റെ ഇക്കണോമിക് അപ്രൂവല്‍ റേറ്റിംഗിലും ഇത് അനുഭവം തന്നെയാണ്.

അമേരിക്കന്‍ ജനത എടുത്തുചാടി ഇംപീച്ച്‌മെന്റിന് തയ്യാറല്ല എന്ന് സി.എന്‍.ബി.സി. സര്‍വ്വെ റിപ്പബ്ലിക്കന്‍ പോള്‍സറ്റായ മൈക്ക് റോബര്‍ട്ട്‌സ് പറഞ്ഞു.
 

ഇംപീച്ച്‌മെന്റിനെ കുറിച്ചു വ്യക്തതയില്ലാത്ത ഒമ്പതു ശതമാനം അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ 88 ശതമാനം ഇംപീച്ച്‌മെന്റിനെ എതിര്‍ക്കുമ്പോള്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ 76 ശതമാനം ഇതിനെ അനുകൂലിക്കുന്നവരാണ്.
ഇംപീച്ച്‌മെന്റ് നീക്കം സ്റ്റോക്മാര്‍ക്കറ്റിനെ 45 ശതമാനവും, ഇക്കണോമിയെ 40 ശതമാനവും ദോഷകരമായി ബാധിക്കുമെന്നും സര്‍വ്വെ ചൂണ്ടികാണിക്കുന്നു.
അധികാരത്തില്‍ എത്തിയ നാള്‍ മുതല്‍ തനിക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി രംഗത്തെത്തിയ ഡമോക്രാറ്റിക് പാര്‍ട്ടിയോട് വെറുതെ സമയം കളയാതെ അമേരിക്കന്‍ ജനതക്ക് ക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാകണമെന്ന് ട്രമ്പ് അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.