You are Here : Home / USA News

ഐ.പി.സി കുടുംബ സംഗമം പ്രാദേശിക കമ്മറ്റിയെ തിരഞ്ഞെടുത്തു; പ്രൊഫ. എം.ജെ ഏബ്രഹാമും ബ്രദർ ഫിന്നി മാത്യുവും കൺവീനർമാർ

Text Size  

Story Dated: Thursday, October 10, 2019 03:27 hrs UTC

നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)    
 
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ പ്രാദേശിക കമ്മറ്റിയെ തിരഞ്ഞെടുത്തു. ഒക്കലഹോമ ഫസ്റ്റ് ഐ.പി.സി ചർച്ചിൽ നടത്തപ്പെട്ട ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭകളുടെ ശുശ്രുഷകന്മാരും വിശ്വാസ പ്രതിനിധികളും സംബദ്ധിച്ചു.
 
പാസ്റ്റർ എം.ജെ ഏബ്രഹാം, ബ്രദർ ഫിന്നി മാത്യു (കൺവീനേഴ്സ് ), ബ്രദർ ഫിന്നി ഏബ്രഹാം (സെക്രട്ടറി), ബ്രദർ കെ.വി. ഏബ്രഹാം (ട്രഷറർ), ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ. രേഷ്മ തോമസ്, ഇവന്റ് കോർഡിനേറ്റർ ബ്രദർ കുര്യൻ സക്കറിയ, പാസ്റ്റർ & ലീഡേഴ്സ് കോൺഫറൻസ് കോർഡിനേറ്റർ ബ്രദർ. സാക് ചെറിയൻ, പാസ്റ്റർ പി.സി. മാത്യു, ബ്രദർ കുഞ്ഞുമോൻ കോശി (പ്രാർത്ഥന കോർഡിനേറ്റേഴ്സ് ), റെജി ഉതുപ്പ് , റോഷൻ വർഗ്ഗീസ് (രജിസ്ട്രേഷൻ) , ടൈറ്റസ് ഫിലിപ്പോസ് (താമസം), സാം ഈനോസ് ,തോമസ് വർഗ്ഗീസ് (സിബി) (ഗതാഗതം), ഫിലിപ്പ് ജോർജ് (ഭക്ഷണം), ഇവാ. അലക്സാണ്ടർ വർഗ്ഗീസ്, സിസ്റ്റർ റെന്നി ജേക്കബ് (അഷേഴ്സ് ), ഇജു റിച്ചാർഡ് (സുരക്ഷ), ബെൻ ജോൺ (പ്രകാശവും ശബ്ദവും), ബൈജു യാക്കോബ് (മീഡിയ കോർഡിനേറ്റർ), ക്രിസ്റ്റോ ചെറിയൻ (മലയാള ഗായകസംഘം), ഡെറിൻ റോയ്, ഡോ.മിനു ജോർജ് (മെഡിക്കൽ കോർഡിനേറ്റേഴ്സ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
 
2020 ജൂലൈ 30 വ്യാഴം മുതൽ ആഗസ്റ്റ് 2 ഞായർ വരെ നോർമൻ എംബസി സ്യുട്ട് ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന ദേശീയ കോൺഫ്രൻസിന്റെ ചിന്താവിഷയം "അതിരുകളില്ലാത്ത ദർശനം" എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിക്കും ഉപവിഷയങ്ങൾ. കോൺഫ്രൻസിന്റെ നാഷണൽ ഭാരവാഹികളായി പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.
 
എല്ലാ ചൊവ്വാഴ്ചകളിലും സെൻട്രൽ സമയം 8 മണിക്ക്   605 - 313 - 5111 എന്ന നമ്പരിൽ പ്രയർ ലൈൻ ഉണ്ടായിരിക്കും. 171937 # എന്ന ആക്സസ് നമ്പറിലൂടെ ഫോൺ ലൈനിൽ പ്രവേശിക്കാവുന്നതാണ്.
 
നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.