You are Here : Home / USA News

കെസിവൈഎല്‍ ജൂബിലി സംഗമം: സാജു കണ്ണമ്പള്ളി ചെയര്‍മാന്‍, ജെയിംസ് തെക്കനാട്ട് ജന: കണ്‍വീനര്‍

Text Size  

Story Dated: Thursday, October 17, 2019 02:53 hrs UTC

 

 
 
 
ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ : കേരള കത്തോലിക്കാ സഭയിലെ ആദ്യത്തെ യൂവജന പ്രസ്ഥാനമായ KCYL സംഘടന അതിന്റെ 50 വര്ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഗോള്‍ഡന്‍ ജൂബിലി വിവിത പരിപാടികളാല്‍ ആഘോഷിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്നു. 50 വര്‍ഷം ഈ സംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും, നേതൃത്വം കൊടുത്തവരുടെയും നേതൃത്വത്തില്‍ ഇന്ത്യക്ക് പുറത്ത് ആദ്യമായി ഒരു സംഗമം ചരിത്രം ഉറങ്ങുന്ന ക്‌നാനായ തറവാടായ ചിക്കാഗോയില്‍. മുന്‍ അതിരൂപതാ , ഫൊറോനാ, ഇടവക ഭാരവാഹികളുടെ നേത്രത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ ആഗോള സംഗമത്തിന്റെ സംഘാടക സമിതിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് 1998  2000ല്‍ രൂപതാ   ട്രഷര്‍, 2000 - 2002 ജന: സെക്രട്ടറി , 2002 - 2004 രൂപതാ പ്രെസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ച സാജു കണ്ണമ്പള്ളിയാണ്. ജോര്‍ജ് തൊട്ടപ്പുറം ആണ്  വൈസ് ചെയര്മാനായി പ്രവര്‍ത്തിക്കുന്നത്. കോട്ടയം അതിരൂപതാ കെ സി വൈ എല്‍ മുന്‍ ട്രഷര്‍ , ചിക്കാഗോ കെ സി എസ് മുന്‍ സെക്രട്ടറി, പ്രെസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ച ജോര്‍ജ് തൊട്ടപ്പുറം ഈ സംഗമത്തിലെ തലമുറകളെ കൂട്ടിയിണക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. കെ സി വൈ എല്‍ അതിരൂപതാ ജോ : സെക്രട്ടറി എന്ന നിലകളില്‍ പ്രവര്‍ത്തിച്ച ദീപാ മടയനകാവില്‍ ആണ് മറ്റൊരു വൈസ് ചെയര്‍ പേഴ്‌സണ്‍. പഴയകാല വനിതാ പ്രവര്‍ത്തകരെയും ഭാരവാഹികളെയും ഏകോപിപ്പിക്കുന്ന ഉത്തരവാദിത്വം  ദീപ കൃത്യമായി ചെയ്തുവരുന്നു.
 
കെ സി വൈ എല്‍ കോട്ടയം അതിരൂപതാ സമിതിയില്‍ 1998  2000 ജന : സെക്രട്ടറി , 2000 2002 പ്രെസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു , കേരള രാഷ്ട്രിയത്തില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ജെയിംസ് തെക്കനാട്ട് ആണ് ഈ തലമുറകളുടെ സംഗമത്തിന്റെ മുന്‍ നിരയില്‍ നിന്നു ചുക്കാന്പിടിക്കുന്നത്. ഹ്യുസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ജെയിംസ് ഈ സംഗമത്തിന്റെ ജന: കണ്‍വീനര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ചികാഗോയ്ക്ക് പുറത്തുള്ള കെ സി വാ എല്‍ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊണ്ട് അദ്ദേഹം വലിയ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
 
സംഘാടകര്‍ , അതിഥികള്‍ , ക്‌നാനായി  തോമ നഗര്‍ , ചിക്കാഗോ   ഒരുങ്ങി കഴിഞ്ഞു. കെ സി വൈ എല്‍ എന്ന സംഘടനയെ സ്‌നേഹിക്കുന്ന എല്ലാ നല്ലവരായ ക്‌നാനായ സഹോദരങ്ങളെയും സംഘാടക സമിതി 50 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ മഹാ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
 

മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.