ജോയിച്ചന്‍ പുതുക്കുളം
ഡിട്രോയിറ്റ്: ‘നന്മ’ ചാരിറ്റി അസോസിയേഷന്‍ മിഷിഗണ്‍ റീജീയേണല്‍ ഡെലിഗേറ്റ് ഒമര്‍സിനാഫ് നമ്പുരിമഠം,കാന്റണ്‍ ഹെറിട്ടേജ് പാര്‍ക്കില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍, നന്മ ഇയര്‍ബുക്കിന്റെ പ്രതി ഡോക്ടര്‍ മജീദ ്പടുവന സുപരിചിത എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു നല്‍കി പ്രകാശനം ചെയ്തു.
സദസ്സിനു മേല്‍നോട്ടം വഹിച്ച സിനാഫ്, അമേരിക്ക കനാഡ, കേരളവുമായി സംഘടിച്ചു പ്രവര്‍ത്തിക്കുന്ന നന്മ,2018 ——2019ലെ കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഭവനരഹിതര്‍ക്കു ഭവനം നിര്‍മ്മിച്ചു കൊടുത്തും ആംബുലന്‍സ് നഷ്ടപ്പട്ടവര്‍ക്കു പകരംവച്ചും അടിയന്തരസാഹചര്യത്തില്‍ നിര്‍ദ്ധനരായി മരണപ്പെട്ടവരുടെമൃതദേഹം നാട്ടിലെത്തിച്ചും പുതിയകുടിയേറ്റക്കാര്‍ക്ക് വഴികാട്ടിയായും, അസോസിയേഷന്റെ ദേശീയ, അന്തര്‍ദേശീയ തലത്തിലുളള പ്രവര്‍ത്തനങ്ങളെ വിലയിരുത്ത ിസംസാരിച്ചു.
ഡിട്രോയിറ്റ് കേരള ക്ലബ് ജോ. സെക്രട്ടറിഡോ. ഷാനവാസ്, ‘നന്മ’യുടെ മാനുഷികസേവനങ്ങളെ മാനിച്ചു പ്രസംഗിച്ചു.
മിഷിഗണ്‍ വനിത ാഡെലിഗേറ്റ് ലാമിയ സിനാഫ്, 2015ല്‍ ന്യൂജഴ്‌സിയില്‍ ഉദയംകൊണ്ട നന്മയുടെ അര്‍പ്പണ മനോഭാവത്തോടെയുളള സേവനങ്ങള്‍ക്കു ആശംസകള്‍ നേര്‍ന്നു. സിനാഫ് പങ്കെടുത്തവര്‍ക്കുനന്ദി പ്രകാശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: Nanmmaonline.org മായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ചു.
അബ്ദുള്‍ പുന്നയൂര്‍ക്കുളം അറിയിച്ചതാണിത്.
Comments