You are Here : Home / USA News

ഡാളസ് മാർ തോമ ഫെസ്റ്റിനെ അവിസ്‌ന്മാരണീയമാക്കിയ" ലോസ്റ്റ് വില്ല"

Text Size  

Story Dated: Monday, October 21, 2019 01:47 hrs UTC

പി. പി. ചെറിയാൻ
 
ഡാളസ് : ഡാളസ് മാര്‍ത്തോമ ഫെസ്റ്റിനോടനുബന്ധിച്ചു ഒക്ടോബർ അഞ്ചിന് അവതരിപ്പിച്ച ഡാളസ് ഭരതകല തീയേറ്റേഴ്‌സിന്റെ ഒരു മണിക്കൂർ നീണ്ടു നിന്ന നാടകം "ലോസ്റ്റ് വില്ല " ഡാളസ് മാർത്തോമാ ഇവന്റു ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ നാടക കല പ്രേമികളുടെ ഗത കല സ്മരണകളെ തൊട്ടുണർത്തുന്ന,ആവേശകരമായ അനുഭവമായിരുന്നു .
 
കാണികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പ്രചോദനവും പ്രോത്സാഹനവും കൊണ്ടു മാത്രമേ കലാമൂല്യങ്ങളോടെ കാതലായ നാടകങ്ങളും മാനവവാദ മൂല്യങ്ങളോടെയുള്ള സര്‍ഗാത്മക നാടകങ്ങളും സാധ്യമാവുയെന്നു വിശ്വസിക്കുന്ന ഭരതകല തീയേറ്റേഴ്‌സിന്റെ ജനപ്രീതി നേടിയ രണ്ടു നാടകങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെ അണിനിരത്തി അവതരിപ്പിച്ച നാടകമായിരുന്നു ലോസ്റ്റ് വില്ല. അമേരിക്കയുടെ സാംസ്കാരിക സംസ്ഥാനമായി അറിയപെടുന്ന ടെക്‌സസിലെ ഡാലസില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ ലോസ്റ്റ് വില്ല ഭാരത് കല തിയറ്റേഴ്‌സ് ആഗ്രഹിച്ചതുപോലെ ഡാളസിലെ പ്രദേശവാസികള്‍ക്ക് ഒരു പ്രത്യക അനുഭൂതിയാണ് പകർന്നു നൽകിയത് .
 
 കേരളത്തിന്റെ തനത് സംസ്ക്കാരത്തെയും പൈതൃകത്തെയും സമന്യയിപ്പിച്ചുക്കൊണ്ട് തന്മയത്തത്തോടെ അവതരിപ്പിച്ചു നല്ലൊരു ജീവിത സന്ദേശം നല്‍കുക എന്ന പ്രധാന ലക്ഷ്യം ഭരതകല തീയേറ്റേഴ്‌സിന്റെ ലോസ്റ്റ് വില്ല എന്ന നാടകത്തിലൂടെ നിറവേട്ടപെട്ടു എന്നു നിസ്സംശയം പറയാം . ലോസ്റ്റ് വില്ല നാടകത്തിന്റെ കഥ, സംഭാഷണം സലിന്‍ ശ്രീനിവാസനും , സംവിധാനം ഹരിദാസ് തങ്കപ്പനും, സഹ സംവിധാനം അനശ്വര്‍ മാമ്പിള്ളിയും,ജെസ്സി ജേക്കബ് (ഐര്‍ലാന്റ് )മധുരതരമായ സംഗീതവും ,പശ്ചാത്തല സംഗീതം സിംപ്‌സണ്‍ ജോണ്‍സനുമാണ് നിർവഹിച്ചിരിക്കുന്നത് . ഗാനങ്ങൾ ആലപിചിരിക്കുന്നത് സാബു ജോസഫ്, മരീറ്റ ഫിലിപ്പുമാണ്.
 
 മീനു എലിസമ്പത്ത്, ഐറിന്‍ കലൂര്‍, ഷാന്റി വേണാട്, ഉമാ ഹരിദാസ്, ഷാജു ജോണ്‍, ഷാജി വേണാട്, ജെയ്‌സണ്‍ ആലപ്പാടന്‍, ഷാജി മാത്യു, അനുരഞജ് ജോസഫ്, എബിന്‍ ടി റോയ്, ഹരിദാസ് തങ്കപ്പന്‍, അനശ്വര്‍ മാമ്പിള്ളി എന്നിവരാണ് വിവിധ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയത് .സാമൂഹ്യ മാധ്യമങ്ങളില്‍ മികച്ച പ്രതികരണം നേടിയ ഗാനത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജയ് മോഹനാണ്. സൗണ്ട് ആന്റ് ലൈറ്റ് സജി സ്കറിയ രംഗ സജ്ജീകരണം കൃഷ് നായര്‍, ജിപ്‌സണ്‍ ജോണ്‍, ഷാലു ഫിലിപ്പ്. വസ്ത്രാലങ്കാരം ആന്റ് മേക്കപ്പ് ജിജി പി സ്കറിയയുമാണ്.ഇങ്ങനെ ഒരു നാടകം രംഗത്ത് അവതരിപ്പിച്ച ലോസ്റ്റ് വില്ലയുടെ അണിയറ ശിൽപികൾ തികച്ചും അഭിനന്ദനം അർഹിക്കുന്നു .
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.