പരേതനായ എബനേസര്‍ തെക്കേമുറിയില്‍ (പരിയാരം) തോമസിന്റെ ഭാര്യ മറിയാമ്മ തോമസിന്റെ നിര്യാണത്തില്‍ നെടുങ്ങാടപ്പള്ളി സംഗമം അനുശോചനം രേഖപ്പെടുത്തി. നെടുങ്ങാടപ്പള്ളി സംഗമത്തിന്റെ അംഗങ്ങളായ തങ്കച്ചന്‍, ബാബു, ജോണി, മോനി, ജോളി, സാം, 2019 -20-ലെ സംഗമം കമ്മിറ്റി മെമ്പര്‍ കൊച്ചുമോന്‍ എന്നിവരുടെ മാതാവാണ് പരേത.
പരിയാരം മറിയാമ്മ തോമസിന്റെ നിര്യാണത്തില്‍ സംഗമത്തിനുവേണ്ടി പ്രസിഡന്റ് റസ്സല്‍ സാമുവേല്‍, സെക്രട്ടറി ഫിലിപ്പ് ജോണ്‍, ട്രഷറര്‍ എന്നിവര്‍ ദുഖത്തിലായ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന്‍ പൂപ്പള്ളി ( 9143739323)
Comments