ജോയിച്ചന്‍ പുതുക്കുളം
എഡ്മണ്‍റ്റന്‍: സംഗീതത്തിന്റെ മാസ്മരികതാളവും ലയവുമായി ബീറ്റ്‌സ് ബാന്‍ഡിന്റെ സംഗീതമേളം നവംമ്പര്‍ മൂന്നിന് ഷെര്‍വുഡ് പാര്‍ക്ക് ഫെസ്റ്റിവല്‍ പ്ലേസില്‍ അരങ്ങേറുകയാണ്. എഡ്മണ്‍റ്റണിലെ ഇന്ത്യന്‍വശംജരായ സംഗീതപ്രതിഭകളുടെ ഈ സംഗമത്തിന് നേതൃത്വംകൊടുക്കുന്നത് കീബോര്‍ഡ് വിദഗ്ധന്‍ ചെറി ഫിലിപ്പും, ഗിറ്റാര്‍ വിദഗ്ധന്‍ സനില്‍ അസീസും, ഗായകന്‍ തിന്‍ തിമോത്തിയും കൂടിയാണ്.
പ്രസ്ഥമലയാളിഗായകരായ ശ്രുതി നായര്‍, വിന്നിറോസ്, വാണിനായര്‍, നിതിന്‍ തിമോത്തി എന്നിവരെ കൂടാതെ സീടീവി ഇന്റര്‍നാഷണല്‍ ഐക്കണ്‍ ആയിതെരഞ്ഞെടുക്കപ്പെട്ട ബംഗാളിഗായിക നന്ദിനി ദേബനാത്, കാനഡയിലെ പ്രസ്തനായ തെലുങ്ക്ഗായകന്‍ രാഘവ്വാമരാജു എന്നിവരും ഗായകരായി എത്തുന്നു. മലയാളത്തിലെയും, ഹിന്ദിയിലെയും, മറ്റുദക്ഷിണേന്ത്യന്‍ ഭാഷകളിലെയും എക്കാലത്തെയും ഹിറ്റുകള്‍ ഒരുമിച്ചുവേദിയില്‍ പുനരവതരിക്കുന്ന അവിസ്മരണീയ സംഗീതവിരുന്നാണ് ബീറ്റ്‌സ് ടീം അണിയറയില്‍ ഒരുക്കികൊണ്ടിരിക്കുന്നത്.
ചെറിയുടെ മാന്ത്രികവിരലുകളില്‍ കീബോര്‍ഡ് ചലിക്കുമ്പോള്‍, മലയാളിയായ സനില്‍ അസീസും, ഷാരുഹെന്‍ പോളും, ജാന്‍മിണ്‍റാഡ് ഗോമസും ഗിറ്റാറില്‍ അകമ്പടി സേവിക്കുന്നു. കൗശിക് ശിവരാമന്‍ വയലിനും, ആനന്ദ് ജോസഫും, ആരോണ്‍ മിഞ്ചവും പെര്‍ക്യൂഷനും കൈകാര്യം ചെയ്യുന്നു.
നവംബര്‍ മൂന്നിന് വൈകീട്ട് നാലരക്ക് ആരംഭിക്കുന്ന പരിപാടിക്ക് ഒരാള്‍ക്ക് പത്തു ഡോളര്‍ മാത്രമാണ് ടിക്കറ്റ് നിരക്ക്. ഹാഷ്ടാഗ് കാനഡ പരിപാടിയുടെ ഔദ്യോഗിക മീഡിയ പാര്‍ട്ണര്‍മാര്‍ ആണ്. റിയല്‍റ്റര്‍ ജിജോ ജോര്‍ജ്, സൗത്ത് ഈസ്റ്റ് ഡെന്റല്‍ ക്ലിനിക്, നാട്യ ഡാന്‍സ് അക്കാദമി, ഗോഈസി ഇമിഗ്രേഷന്‍, സവോയ്‌സ് റെസ്‌റ്റോറന്റ് എന്നിവരാണ് പരിപാടിയുടെ മുഖ്യസ്‌പോണ്‍സര്‍മാര്‍. മികവ ്‌തെളിയിച്ച പ്രാദേശിക കലാകാരന്മാരെ അണിനിരത്തി ഒരുക്കുന്ന ഈസായാഹ്നം, എഡ്മണ്‍റ്റണിലെ മലയാളികള്‍ക്ക് ലഭിക്കാവുന്ന അപൂര്‍വ ലൈവ് സംഗീതവിരുന്നാണ്
Comments