ഫ്ളോറിഡ: ഫോമാ സൺഷൈൻ റീജിയന്റെ 2018 -2020 ലെ സുവനിയർ കമ്മിറ്റിയുടെ പ്രാരംഭ പ്രവർത്തങ്ങൾക്ക് ചീഫ് എഡിറ്റർ ബാബു ദേവസ്യയുടെ നേതൃത്വത്തിൽ ഗംഭീരതുടക്കമായി. ഫോമാ സൺഷൈൻ റീജിയൺ 2018 -2020 ലെ എല്ലാ പ്രവർത്തനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട്, യൂത്ത് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു ഒരു സുവനിയർ പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചതായി RVP ബിജു തോണിക്കടവിൽ അറിയിച്ചു. ബാബു ദേവസ്യ ചിഫ് എഡിറ്റർ ആയ സമിതിയിൽ ബിനു മാമ്പിള്ളി, സജി കരിമ്പന്നൂർ, സജി ജോൺ, ജിനോ വർഗീസ്, ജിജോ ജോസ്, ജോസ് തോമസ്, ജോസ് സെബാസ്റ്റ്യൻ, അജി മോൻ സ്കറിയ, ബിനൂപ് പനയ്ക്കാന്തറ, സജോ ജോസ് പാലച്ചേരി എന്നിവർ എഡിറ്റോറിയൽ അംഗങ്ങൾ ആയിരിക്കും.
ഫോമാ സൺഷൈൻ റീജിയന്റെ അംഗസഘടനകളിലുള്ള എല്ലാ അംഗങ്ങൾക്കും അവരുടെ ചിന്താധാരയിൽ നിന്നുമുരിത്തിരിഞ്ഞ സർഗ്ഗാത്മ സൃഷ്ടികൾ ചുവടെ ചേർക്കുന്ന ഈമെയിൽ വിലാസത്തിൽ അയച്ചുതരാവുന്നതാണ് sunshinesouvenir6@gmail.com ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളായ നോയൽ മാത്യു, പൗലോസ് കുയിലാടൻ, വനിതാ പ്രതിനിധി അനു ഉല്ലാസ്, ഫോമാ സൺഷൈൻ റീജിയൺ ജനറൽ കൺവീനർ ജോമോൻ തെക്കേത്തൊട്ടിയിൽ, PRO അശോക് പിള്ള, സെക്രട്ടറി സോണി കണ്ണോട്ടുതറ എന്നിവർ ഇതിന്റെ വിജയത്തിനായി എല്ലാ അംഗസഘടനകളുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചു.
കൂടതെ ഈ സുവനിയറിനു അനുയോജ്യമായ പേര് നിർദ്ദേശിക്കുവാനുള്ള ഒരു സുവർണ്ണാവസരം സൺഷൈൻ റീജിയനുകളിലെ അംഗസഘടനകളിലുള്ള അംഗങ്ങൾക്കു നൽകുന്നതായി ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിൽ അറിയിച്ചു.
വിശദവിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും കമ്മറ്റി മെമ്പറുന്മാരായി ബന്ധപ്പെടുക.
ബിജു തോണിക്കടവിൽ - 561 951 0064
ബാബു ദേവസ്യ - 931 628 7120
നോയൽ മാത്യു - 786 553 6635
പൗലോസ് കുയിലാടൻ - 407 462 0713
അനു ഉല്ലാസ് - 727 776 4443
ജോമോൻ തെക്കേത്തൊട്ടിയിൽ - 727 424 8423
അശോക് പിള്ള - 239 357 8815
സോണി കണ്ണോട്ടുതറ - 407 683 3629
Comments