You are Here : Home / USA News

ഇന്ത്യയിലെ വിലക്കയറ്റം നിയന്ത്രിക്കും, സാമ്പത്തികനില ഭദ്രമാക്കും: നിര്‍മ്മല സീതാരാമന്‍

Text Size  

Story Dated: Saturday, November 02, 2019 12:12 hrs UTC

ഷിക്കാഗോ∙ ഇന്ത്യയിലെ വിലക്കയറ്റം നിയന്ത്രിക്കുമെന്നും  സാമ്പത്തികനില ഭദ്രമാക്കുമെന്നും കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രസ്താവിച്ചു.  ചൈന ഉള്‍പ്പടെയുള്ള പല രാജ്യങ്ങള്‍ക്കുമൊപ്പം ഇന്ത്യയും ചെറിയതോതില്‍ സാമ്പത്തികമാന്ദ്യം അനുഭവിക്കുന്നുണ്ട്. 2019-ന്റെ നാലാമത്തെ ക്വാര്‍ട്ടറില്‍ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം 2010-ല്‍ 10 ശതമാനമായിരുന്നത് 2019-ല്‍ 4 ശതമാനത്തിനു താഴെ കൊണ്ടുവന്നത് വലിയ നേട്ടമായി ധനമന്ത്രി ചൂണ്ടിക്കാട്ടി. ചൈനയിലുണ്ടായിരുന്ന പല ഇന്ത്യന്‍ കമ്പനികളും സാമ്പത്തിക മാന്ദ്യംമൂലവും വ്യവസായങ്ങള്‍ നടത്താനുള്ള ബുദ്ധിമുട്ടുകളും മൂലം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. 
 
അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തിയ കേന്ദ്ര ധനകാര്യമന്ത്രി  ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സുധാകര്‍ ദലേലാ, ഇല്ലിനോയിസ്, മിഷിഗണ്‍, വിസ്‌കോണ്‍സില്‍, മിനസോട്ട  തുടങ്ങി അമേരിക്കയിലെ ഒൻപതു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ ഇന്ത്യന്‍ ബിസിനസ് ഉടമകളുടേയും കോര്‍പറേറ്റ് എക്‌സിക്യൂട്ടീവുകളുടേയും മീറ്റിങ്ങിൽ കേന്ദ്രമന്ത്രി അമേരിക്കയിലുള്ള ബിസിനസ് ഉടമകളേയും കോര്‍പറേറ്റുകളേയും ഇന്ത്യയില്‍ ബിസിനസ് തുടങ്ങുവാന്‍ ക്ഷണിച്ചു. 
ഷിക്കാഗോയിലെ മീറ്റിങ്ങിനു മുൻപു ധനമന്ത്രി വാഷിങ്ടൻ ഡിസിയില്‍ വച്ചു അമേരിക്കയുടെ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മനുച്ചനുമായും അമേരിക്കയിലെ വലിയ കോര്‍പറേഷന്‍ സിഇഒമാരുമായി ചര്‍ച്ച നടത്തി. ഇന്ത്യയില്‍ അമേരിക്കന്‍ കമ്പനികളുടെ ഏഷ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥാപിക്കുന്നതിനായി അവരെ ക്ഷണിക്കുകയും ചെയ്തു. നവംബറില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സ്റ്റീവന്റെ നേതൃത്വത്തില്‍ അവര്‍ ഇന്ത്യ സന്ദര്‍ശിക്കും. 
ഷിക്കാഗോയില്‍ നടത്തിയ 'ലഞ്ച് വിത്ത് കേന്ദ്രമന്ത്രി' എന്ന പരിപാടിയില്‍ പ്രമുഖ ബിസിനസ് ഉടമകളായ ധാലിവാള്‍ സിംഗ്, ഡോ. ദാരത് ബരായി, ഡോ. പ്രകാശം റ്റാറ്റ, പവര്‍വോള്‍ട്ട് സിഇഒ ബിര്‍ജ് ശര്‍മ്മ, മേയടെക് കോര്‍പറേഷന്‍ സിഇഒ കൃഷ്ണ ബന്‍സാല്‍, ജോണ്‍സണ്‍ കണ്‍ട്രോള്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പൂര്‍ണ്ണിമ വിശ്വനാഥ്, വെസ്റ്റിംഗ് ഹൗസിന്റേയും ജി.ഇ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിവിഷണല്‍ ഡയറക്ടര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, സി.എസ് സൊല്യൂഷന്‍സ് സി.ഇ.ഒ പോള്‍ കുറ്റിക്കാടന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സി.ഇ.ഒ അമീത് ജീന്‍ഹിന്റന്‍, ഡോ. വിജയ് പ്രഭാകര്‍, ഡോ. യോഗി ഭരത്ധാജ്, അസറാര്‍ അമേരിക്ക മാനേജിങ് ഡയറക്ടര്‍ സഞ്ജീവ് സിംഗ് തുടങ്ങി ഒട്ടേറേ പേര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.