You are Here : Home / USA News

നായയുടെ ആക്രമണത്തിൽ നാലു വയസുകാരനു ദാരുണാന്ത്യം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 02, 2019 12:15 hrs UTC

 അറുപതു പൗണ്ടുള്ള പിറ്റ്ബുളിന്റെ (അമേരിക്കൻ നായ) ആക്രമണത്തിൽ ശരീരത്തിൽ നിരവധി മുറിവുകളേറ്റ നാലു വയസ്സുകാരൻ മരിച്ചു. ഒക്ടോബർ 29 നായിരുന്നു ഈ ദാരുണ സംഭവം.
 
 
വൈകിട്ട് ഏഴു മണിക്ക് 14 വയസ്സുള്ള സഹോദരിയുമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നാലു വയസ്സുകാരനെ യാതൊരു പ്രകോപനവുമില്ലാതെ പിറ്റ്‌ബുൾ ആക്രമിക്കുകയായിരുന്നു.
 
ഇതേ സമയം വീടിനകത്തുണ്ടായിരുന്ന മാതാവ് തന്റെ കൈയിൽ കിട്ടിയ കത്രിക ഉപയോഗിച്ചു പിറ്റ്‍ബുള്ളിന്റെ ആക്രമണത്തെ ചെറുത്തുവെങ്കിലും ശരീരമാസകലം കടിയേറ്റ നാലു വയസ്സുകാരൻ രക്തം വാർന്നൊലിച്ചു നിലത്തു വീണിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണിതെന്ന് ഹസൽ പാർക്ക് പോലീസ് ചീഫ് ബ്രയാൻ പറഞ്ഞു. പൊലീസുകാരൻ എത്തിയാണ് പിറ്റ്ബുള്ളിനു നേരെ ടേസ്സർ ഉപയോഗിച്ചു ശാന്തമാക്കിയത്. പിന്നീട് നായയെ അനിമൽ പ്രൊട്ടക്ഷൻ വകുപ്പ് ഏറ്റെടുത്തു. പിറ്റ്‌ബുൾ ഇവരുടേതായിരുന്നില്ലെന്നും കൂട്ടുകാരന്റെ നായയെ ഒരു ദിവസത്തേക്ക് നോക്കാൻ ഏൽപിച്ചതായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.