ബിനോയി സ്റ്റീഫൻ കിഴക്കനടി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിൽ, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ച് ഒക്ടോബർ 18 മുതൽ 20 വരെ പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. അമേരിക്ക, ആസ്ട്രേലിയ, യു.കെ. തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 45 യുവജനങ്ങൾ ഈ ത്രിദിന കോഴ്സിൽ പങ്കെടുത്തു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി മോൺ. തോമസ് മുളവനാൽ, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ഡോ. അജിമോൾ പുത്തെൻപുരയിൽ, ശ്രീ. ബെന്നി കാഞ്ഞിരപ്പാറ, ശ്രീ. ജയ കുളങ്ങര, ശ്രീ. ഷിജി അലക്സ്, ശ്രീ. റ്റോണി പുല്ലാപ്പള്ളിൽ, ശ്രീ. ജോൺ മൂലക്കാട്ട്, ശ്രീ. ടോം മൂലയിൽ, ശ്രീ. ജിൻസ് & ഷീനാ പുത്തെൻപുരയിൽ, ശ്രീ. സിറിയക് & കോളിൻ കീഴങ്ങാട്ട്, ബ്രദർ അങ്കിത്ത് തച്ചാറ തുടങ്ങിയവർ ക്‌ളാസ്സുകൾ നയിച്ചു.
ക്നാനായ റീജിയണിലെ അടുത്ത പ്രീ-മാര്യേജ് കോഴ്സ് 2020 മാർച്ച് 6 മുതൽ 8 വരെ ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഈ പ്രീ-മാര്യേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 - 205 - 5078 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് റെജിസ്റ്റർ ചെയ്യേണ്ടതാണ്. അമേരിക്കയിലോ, ഇന്ത്യയിലോ വിവാഹിതരാകുവാൻ പോകുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഇത്തരം കോഴ്സുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് ക്നാനായ റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ ഓർമ്മിപ്പിക്കുന്നു.
Comments