ഹൂസ്റ്റൺ∙ ഏഷ്യൻ വംശജനെ പ്രത്യേകിച്ച് ഇന്ത്യക്കാരുടെ വീടുകൾ കവർച്ച ചെയ്യുന്നതിനു പരിശീനം ലഭിച്ച സംഘത്തിന്റെ വനിത നേതാവ് ചക കാസ്ട്രോക്ക് 37 വർഷത്തെ ജയിൽ ശിക്ഷ. ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി ലോറി ജെ.മൈക്കിൾസനാണ് ശിക്ഷ വിധിച്ചത്. 2011 മുതൽ 14 വരെ ജോർജിയ, ന്യൂയോർക്ക്, ഒഹായോ, മിഷിഗൺ , ടെക്സസ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഈ സായുധ സംഘം ഇന്ത്യൻ വീടുകൾ തിരഞ്ഞു പിടിച്ചു കവർച്ച നടത്തിയിരുന്നു.
സംഘത്തലവി ചകയാണ് കവർച്ച നടക്കേണ്ട സ്ഥലം നിശ്ചയിക്കുന്നതും അവിടേക്കു പരിശീലനം നൽകിയ കവർച്ചക്കാരെ അയയ്ക്കുന്നതും. തലയും മുഖവും മറച്ച് തിരിച്ചറിയാൻ സാധിക്കാത്ത വിധം വസ്ത്രം ധരിച്ചു സായുധധാരികളാണ് ഇവർ കവർച്ചയ്ക്ക് എത്തിയിരുന്നത്.
ആയുധം കാട്ടി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി അവിടെയുള്ള വിലപിടിച്ച സാധനങ്ങൾ മോഷ്ടിച്ചു കടന്നുകളയുകയാണു പതിവ്. ചെറുത്തുനിന്നാൽ ബലം പ്രയോഗിച്ചു കെട്ടിയിടും. മുഖത്ത് ടേപ്പ് ഒട്ടിച്ചു നിശബ്ദമാക്കിയാണ് കളവ് നടത്തിയിരുന്നത്.
Comments