You are Here : Home / USA News

ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം സൺഡേ സ്കൂൾ അധ്യാപകനായി ജിമ്മി കാർട്ടർ

Text Size  

Story Dated: Monday, November 04, 2019 02:40 hrs UTC

പ്ലെയ്ൻസ്(ജോർജിയ) ∙ 95 വയസ്സിലും ഊർജ്വസ്വലത നഷ്ടപ്പെടാതെ സൺഡേ സ്കൂൾ അധ്യാപകനായി മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ. ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം നവംബർ 3 ഞായറാഴ്ച സൗത്ത് വെസ്റ്റ് ജോർജിയായിലെ മാറാനാഥ ബാപ്റ്റിസ്റ്റ് ചർച്ചിൽ ജിമ്മി കാർട്ടർ എത്തിയപ്പോൾ ആരാധനാ സമൂഹം അത്യാഹ്ലാദത്തോടെയാണ് അദ്ദേഹത്തെ എതിരേറ്റത്.
 
ദശാബ്ദങ്ങളായി സൺഡേ സ്കൂൾ അധ്യാപകനായി മാറാനാഥ ചർച്ചിലെ കുട്ടികൾക്ക് ബൈബിളിൽ നിന്നും പാഠങ്ങളും കഥകളും പറഞ്ഞു കൊടുത്തിരുന്ന ജിമ്മി കാർട്ടറെ കണ്ടപ്പോൾ കുട്ടികൾക്കും അതിശയമായിരുന്നു. പഴയ നിയമ പുസ്തകത്തിലെ  ജോബിനെ കുറിച്ചു 45 മിനിട്ട് ക്ലാസ് ജിമ്മി കാർട്ടർ കുട്ടികൾക്ക് നൽകി.
ഒക്ടോബർ 21നാണ് ജിമ്മി കാർട്ടർ വീണ് ഇടുപ്പെല്ലിനു പൊട്ടലുണ്ടായത്. ചികിത്സക്കുശേഷം അതിവേഗം സുഖം പ്രാപിച്ച ജിമ്മി കാർട്ടർ ഭാര്യ റോസലിനുമായിട്ടാണ് ചർച്ചിൽ എത്തിയത്. സൺഡേ സ്കൂൾ അധ്യാപകനായി തുടരേണ്ട എന്ന് ബന്ധുജനങ്ങളുടെ ഉപദേശം സ്നേഹത്തോടെ തിരസ്ക്കരിച്ചാണ് കാർട്ടർ വീണ്ടും ചർച്ചിൽ എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.