ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോര്‍ക്ക്: 2020 ജൂലൈ 9 മുതൽ 12 വരെ അറ്റ്ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോർട്ടിൽ വെച്ച് നടക്കുന്ന ഫൊക്കാനയുടെ അന്തർദ്ദേശീയ കൺവൻഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സ്പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി ഫൊക്കാന ട്രസ്റ്റിബോർഡ് മെംബർ ഡോ. മാത്യു വര്‍ഗീസ്,സ്പെല്ലിംഗ് ബീ ചെയർമാൻ ആയി ഫൌണ്ടേഷൻ വൈസ് ചെയർ സണ്ണി മറ്റമന , വൈസ്ചെയർമാൻ ആയി ജോര്‍ജ് ഓലിക്കല്‍ എന്നിവരെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ അറിയിച്ചു.
ഫൊക്കാനയുടെ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ പ്രവാസി മലയാളികളുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഫൊക്കാനാ മലയാളം പ്രോത്സാഹിപ്പിക്കുന്നതിനോടപ്
ന്യൂ യോർക്ക്,ന്യൂ ജേഴ്സി ,പെൻസിൽവേനിയ ,ചിക്കാഗോ, ഡിട്രോയിറ്റ്, ടെക്സാസ് , ഫ്ലോറിഡ, കാലിഫോർണിയ, കാനഡ എന്നീ റീജിയനുകളില്‍ മല്‍സരങ്ങള്‍ നടത്തി ഒന്നും, രണ്ട്, മുന്നും സ്ഥാനങ്ങള്‍ നേടന്നു കുട്ടികള്ക് ജൂലായ്9 മുതല്‍ നാലു ദിവസങ്ങളിലായി നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ നടക്കുന്ന സ്പെല്ലിംഗ് ബീ മത്സരത്തില്‍ പകെടുക്കാന്‍ കഴിയുന്നതാണ്. അഞ്ചു മുതല്‍ ഒമ്പതാം ക്ലാസില്‍ വരെ പഠിക്കുന്ന കുട്ടികാള്‍ക്ക് ഇതില്‍ പങ്കെടുക്കാം. നാഷണല്‍ മത്സരത്തില്‍ ഒന്നും, രണ്ട്, മുന്നും സ്ഥനങ്ങള്‍ നേടുന്നവര്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതുപോലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡും,ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്കുന്നു.
കുട്ടികള്‍ക്കും,യുവജനങ്ങള്‍ക്
കേരള സംസ്ക്കാരം അമേരിക്കയില്‍ നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2020 കണ്വന്ഷന് ഒരുങ്ങിക്കഴിഞ്ഞു. സ്പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി ഫൊക്കാന ട്രസ്റ്റിബോർഡ് മെംബർ ഡോ. മാത്യു വര്‍ഗീസ്, ചെയർമാൻ ആയി സണ്ണി മറ്റമന , വൈസ്ചെയർമാൻ ആയി ജോര്‍ജ് ഓലിക്കല്‍ എന്നിവരെ തെരഞ്ഞുടുത്തതില്‍ പ്രസിഡന്റ് മാധവൻ ബി നായർ , ആയസെക്രട്ടറി ടോമി കോക്കാട്ട് , ട്രഷർ സജിമോൻ ആന്റണി ,ട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്,എക്സ്. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, നാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ,വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ്, കൺവെൻഷൻ ചെയർ ജോയി ചക്കപ്പൻ എന്നിവർ അഭിനന്ദിച്ചു.
Comments