ഓക്‌ലഹോമ ∙ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി നൂറുകണക്കിന് കുറ്റവാളികൾക്ക് ഒരേ സമയം ശിക്ഷയിളവ് നൽകി. 462 തടവുകാരാണ് നവംബർ 4ന് ജയിൽ വിമോചിതരായത്. ഇതു സംബന്ധിച്ചു ഉത്തരവ് ഓക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പുവച്ചിരുന്നു.
527 പേരാണ് ശിക്ഷയിളവിന് അർഹരായത്. എന്നാൽ 65 പേരെ പിന്നീട് വിട്ടയക്കും. ഓക്‌ലഹോമ ജയിലിൽ വർധിച്ചു വരുന്ന പ്രതികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ താമസ സൗകര്യം ഇല്ലാത്തതാണ് ചെറിയ കുറ്റങ്ങൾക്ക് ശിക്ഷയനുഭവിച്ചിരുന്നവരെ വിട്ടയയ്ക്കാൻ തീരുമാനിച്ചത്.
സ്റ്റേറ്റ് പാർഡൻ ആന്റ് പരോൾ ബോർഡ് പ്രതികളുടെ കേസ് വിശദമായി പരിശോധിച്ചതിനുശേഷമാണ് ശിക്ഷയിളവിന് നിർദേശിച്ചത്. ചെറിയ തോതിൽ മയക്കുമരുന്ന് കൈവശം വച്ചവർ, ഭവനഭേദനം നടത്തിയവർ എന്നിവരാണ് ജയിൽ വിമോചിതരായി പുറത്തിറങ്ങിയത്.
പുറത്തിറങ്ങിയവരിൽ 75 ശതമാനം പുരുഷന്മാരും, 25 ശതമാനം സ്ത്രീകളുമാണ്. ജയിൽ വിമോചിതരായവരുടെ പുനരധിവാസത്തിന് നേതൃ
Comments