കോട്ടയം: വയല കള്ളികുഴുപ്പില് പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അന്നമ്മ (86) ന്യുയോര്‍ക്ക് കോണി ഐലന്‍ഡില്‍ നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച പത്തിന് ന്യുയോര്‍ക്ക് ഗാര്ഡിയന് എയ്ഞ്ചല്‍ റോമന്‍ കാത്തലിക് പള്ളിയില്‍. പരേത പുന്നത്തുറ (കട്ടച്ചിറ) തെനംകാലായില്‍ കുടുംബാംഗം.
മക്കള്‍: സാലി, സേവ്യര്‍ (ന്യുയോര്‍ക്ക്), ജയിംസ് (പെന്‍സില്‍വനിയ), ഗ്രേസി (ന്യൂസിലാന്‍ഡ്). മരുമക്കള്‍: ജോസഫ് സേവ്യര്‍ മുളങ്കാശേരില് പൂഞ്ഞാര്‍ (ന്യൂയോര്‍ക്ക്), റോസിലി പടിഞ്ഞാറേമുറിയില് ഉരുളികുന്നം (പെന്‍സില്‍വാനിയ), റോയി ഫ്രാന്‍സീസ് കൂന്താനിശേരിയില് ചേര്‍ത്തല (ന്യൂസിലാന്‍ഡ്).
Comments