You are Here : Home / USA News

തോമസുകുട്ടി ബ്രദര്‍ റോമില്‍ ശുശ്രൂഷിക്കുന്നു

Text Size  

Story Dated: Thursday, November 07, 2019 04:10 hrs UTC

 
 
ജോയിച്ചന്‍ പുതുക്കുളം
 
കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയും (മെഗാ ചര്‍ച്ച്) ലോകത്തില്‍ അതിവേഗം വളരുന്ന സഭകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും ആയ കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയവിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) പാസ്റ്ററും അനുഗ്രഹീത ദൈവ വചന അധ്യാപകനും ഈ നൂറ്റാണ്ടില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷക്കാരുടെ ഇടയില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്നതും ആയ ഡോ. തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) ഈയാഴ്ച റോം നഗരത്തില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
 
മരുഭൂമിയില്‍ പുതുമഴയില്‍ സന്തോഷിക്കുന്ന ഭൂമിയുടെ അനുഭവം ആയിരുന്നു ഇക്കഴിഞ്ഞയാഴ്ച തോമസുകുട്ടി ബ്രദറിന്റെ ജര്‍മ്മനി മീറ്റിംഗ്. അനേകര്‍ പങ്കെടുത്ത മീറ്റിംഗില്‍, അനേകം ജര്‍മ്മന്‍ ഭാഷക്കാരും പങ്കെടുത്തു.
 
ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകം മലയാളികള്‍ ഈ യോഗത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.
 
റോമിലും ജര്‍മ്മനിയിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന തോമസുകുട്ടി ബ്രദറിന്റെ മീറ്റിംഗുകള്‍ പങ്കെടുത്ത അനേകരുടെ പ്രത്യേക ക്ഷണപ്രകാരം ആണ് ഈവര്‍ഷവും മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.
 
റോമിലെ മീറ്റിംഗിനുശേഷം ലണ്ടന്‍, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങിയ നഗരങ്ങളിലെ ഹെവന്‍ലി ഫീസ്റ്റ് യോഗങ്ങളിലും തോമസുകുട്ടി ബ്രദര്‍ ശുശ്രൂഷിക്കുന്നതാണ്.
 
2016-ല്‍ അമേരിക്കയിലെ പ്രമുഖ നഗരങ്ങളായ ന്യൂയോര്‍ക്ക്, ചിക്കാഗോ, ഫിലാഡല്‍ഫിയ, ഡാളസ് എന്നിവിടങ്ങളില്‍ നടത്തിയ മീറ്റിംഗ് അനേകര്‍ക്ക് അനുഗ്രഹപ്രദമായിരുന്നു.
 
കോട്ടയത്ത് സ്വര്‍ഗ്ഗീയ വിരുന്നില്‍ തങ്കു ബ്രദറിന്റേയും, തോമസുകുട്ടി ബ്രദറിന്റേയും പ്രത്യേക ആത്മീക ശിക്ഷണത്തില്‍ പരിശീലനം ലഭിച്ച ശുശ്രൂഷകരാണ് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സ്വര്‍ഗ്ഗീയ വിരുന്നിന്റെ സഭയ്ക്ക് നേതൃത്വം നല്‍കുന്നത്.
 
2020-ല്‍ ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹൂസ്റ്റണ്‍, ഡാളസ്, ലോസ്ആഞ്ചലസ് എന്നിവടങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന തോമസുകുട്ടി ബ്രദറിന്റെ മീറ്റിംഗിനുള്ള ക്രമീകരണങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.