You are Here : Home / USA News

കാപ്പന്‍ ഗ്ലോബല്‍ ഫാമിലി മീറ്റ് 2021, അമേരിക്കന്‍ പ്രോവിന്‍സ് ഹൂസ്റ്റണില്‍ ആലോചന യോഗം ചേര്‍ന്നു

Text Size  

Story Dated: Wednesday, November 13, 2019 02:24 hrs UTC

ഹൂസ്റ്റണ്‍: കേരളത്തിലെ കാപ്പന്‍ കുടുംബങ്ങളുടെ 'ഗ്ലോബല്‍ 2021  മീറ്റിനു' ഒരുക്കമായി അമേരിക്ക- കാനഡ പ്രൊവിന്‍സുകളുടെ സംയുക്ത ആലോചനാ യോഗം ഹൂസ്റ്റണില്‍ ചേര്‍ന്നു. ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍മാരായ മാത്യു കാപ്പന്‍ വാരിക്കാട്ട് (പുളിങ്കുന്ന്) ആന്‍റണി കാപ്പന്‍ വാരിക്കാട്ട് ( മുംബൈ ) തുടങ്ങിയവര്‍ സന്നിഹിതരായ  പ്രാഥമിക പ്രൊവിന്‍സ് യോഗം ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. യോഗത്തില്‍ പങ്കു ചേര്‍ന്ന മുതിര്‍ന്ന കാപ്പന്‍കോയിപ്പള്ളി കുടുംബാംഗമായ ഏലിയാമ്മ ചെറിയാനെ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ രക്ഷാധികാരി പാലാ കാപ്പന്‍ സി കെ രാജന്‍ (ഒര്‍ലാന്‍ഡോ) പൊന്നാട അണിയിച്ചു സ്വീകരിക്കുകയും  മുഖ്യ സന്ദേശം നല്‍കുകയും ചെയ്തു.

ജെയിംസ് വാരിക്കാട്ടിന്റെ ഹൂസ്റ്റണിലെ വസതിയില്‍, പുളിങ്കുന്ന് കാപ്പന്‍ മൂലകുടുംബാംഗമായ ജോര്‍ജ്ജുകുട്ടി (ചിക്കാഗോ), ദയാലു വാരിക്കാട്ട് (സാക്രമെന്‌ടോ,കാലിഫോര്‍ണിയ ), ജോ കാപ്പന്‍ കോയിപ്പള്ളി (ഹൂസ്റ്റണ്‍), ജോണ്‍ വാരിക്കാട്ട് ( കാനഡ), ടോം ഇഗ്‌നേഷ്യസ് വാരിക്കാട്ട് (ചിക്കാഗോ), ജെയിംസ് ഇഗ്‌നേഷ്യസ് വാരിക്കാട്ട് ( കോളേജ് സ്റ്റേഷന്‍),ജസ്റ്റിന്‍  വാരിക്കാട്ട് (സാന്‍ഫ്രാന്‍സിസ്‌കോ) തുടങ്ങിയ  കുടുംബാംഗങ്ങള്‍ പങ്കു ചേര്‍ന്നു.

കുടുംബ തായ്‌വഴികള്‍  പ്രതിപാദിച്ചുകൊണ്ട്  വാരിക്കാട്ട്,താന്ന്യത്ത്, കാപ്പില്‍ തേനംമാക്കല്‍ ചാമച്ചാപറമ്പില്‍ കോയിപ്പള്ളില്‍ വടക്കേക്കുറ്റ്മാപ്പിളാപറമ്പില്‍കൊല്ലംപറമ്പില്‍കാരുപറമ്പില്‍ പുതുശ്ശേരില്‍തെക്കേക്കുറ്റ് അഞ്ചില്‍പൂണിയില്‍ തുടങ്ങിയ കുടുംബ  ബന്ധങ്ങള്‍ കോര്‍ത്തിണക്കി സംസാരിച്ച ജോയും, ദയാലുവും, ജോര്‍ജ്ജ് കുട്ടിയും ആല്‍മ ബന്ധത്തിന്റെ സദസ്സില്‍  ഈടുറ്റ വികാരങ്ങളുണര്‍ത്തി. നവതലമുറകള്‍ക്ക് ഏറെ ആവേശം പകര്‍ന്ന യോഗത്തില്‍ ഗ്ലോബല്‍ മീറ്റിന്റെ യുവജന പങ്കാളിത്തം ഉറപ്പിക്കുന്നതിനായി ജോയല്‍ ജെയിംസ് വാരിക്കാട്ടിനെ അമേരിക്കന്‍ പ്രോവിന്‌സിന്റെചുമതല ഏല്‍പ്പിച്ചു.

കാപ്പന്‍ കുടുംബങ്ങളുടെ അഭിമാനം പേറുന്ന മാണി സി കാപ്പന്‍ ങഘഅ , മേയര്‍, ടോം കാപ്പന്‍ പുതുശ്ശേരി(ഓസ്‌ട്രേലിയ ) എന്നിവരെയും നവ വധൂവരന്മാരായ ജാസ്മിന്‍ വാരിക്കാട്ട് റോബിന്‍ ദമ്പതികളെയും യോഗം അനുമോദിച്ചു. ഗ്ലോബല്‍ മീറ്റ് വിജയപ്രദമാകുന്നതിനു വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്ന കാപ്പന്‍ കുടുംബാംഗങ്ങള്‍ക്കു  ബന്ധപ്പെടുവാന്‍ അതാത് രാജ്യങ്ങളില്‍ കോര്‍ഡിനേറ്റേഴ്‌സിനെ കണ്ടെത്തുവാനും യോഗം തീരുമാനിച്ചു.

നിര്‍ദ്ധനരും മിടുക്കരുമായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനച്ചിലവ്, ആലംബ  ഹീനരും രോഗികളുമായവരെ സഹായിക്കുക തുടങ്ങിയ കാരുണ്യ പദ്ധതികള്‍ ആവിഷ്ക്കരിക്കുവാനും അതിനായി സ്‌നേഹ നിധി സ്വരൂപിക്കുന്നതിനും യോഗം തീരുമാനാമെടുത്തു.. ഉന്നത വിദ്യാഭ്യാസത്തിനും, തൊഴില്‍ അവസരങ്ങള്‍ക്കും ഉപകാര പ്രദമായ അറിവുകള്‍ കുടുംബ വെബ് സൈറ്റുകളിലൂടെ അറിയിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

നിത്യേനയുള്ള അപ്‌ഡേറ്റുകള്‍ കാപ്പന്‍ വാട്ട്‌സാപ്പ്, ഫേസ്ബുക് ഗ്രൂപ്പുകള്‍  വഴി അറിയിക്കുന്നതിനും മുഴുവന്‍ കുടുംബാംഗങ്ങളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കുവാനും  യോഗം ജസ്റ്റിന്റെ നേതൃത്വത്തിലുള്ള ഐറ്റി സെല്ലിനു  രൂപം  കൊടുത്തു. അമേരിക്കന്‍ ഐക്യനാടുകളിലുള്ള കാപ്പന്മാരെ ബന്ധപ്പെടുന്നതിനുള്ള  സൗകര്യാര്‍ത്ഥം സ്റ്റേറ്റ് തലത്തില്‍ കോര്‍ഡിനേറ്റേഴ്സ്റ്റിനെ നിയോഗിക്കുന്നതിനും ,വിവിധ രാജ്യങ്ങളിലുള്ള അംഗങ്ങളുടെ  വിവരണങ്ങള്‍ ശേഖരിക്കുന്നതിനും വ്യക്തികളെ ചുമതലപ്പെടുത്തുന്നതാണ്.

പടര്‍ന്നു പന്തലിച്ച കാപ്പന്‍ കുടുംബ ശാഖകള്‍ ചേര്‍ത്തു 'കാപ്പന്‍ മഹാകുടുംബ വൃക്ഷം' രൂപം ചെയ്യുന്നതിനും, പുതിയ വെബ് സൈറ്റ് ഉണ്ടാക്കി പരമാവധി വിവരങ്ങള്‍ ശേഖരിച്ചു അപ്‌ഡേറ്റ്  ചെയ്യുന്നതിനും,  ശാഖാ പ്രതിനിധികളെ ഉള്‍പ്പെടുത്തി കുടുംബ ചരിത്രം പൂര്ണമാകുവാനുള്ള നിര്‍ദ്ദേശം യോഗം മുന്നോട്ടു വെച്ചു. വെബ് സൈറ്റുകള്‍ വഴി കുംബബന്ധങ്ങള്‍ മനസ്സിലാക്കി ബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതിനും യോഗം പദ്ധതിയിട്ടു.

ജോ കാപ്പില്‍ (പ്രസിഡന്റ്), ദയാലു ജോസഫ് , ( സെക്രട്ടറി) , ജോര്‍ജ്ജുകുട്ടി കാപ്പില്‍ ( ഖജാന്‍ജി), ജെയിംസ്കുട്ടി  വാരിക്കാട്ട് (വൈസ് പ്രസിഡന്റ്), ജോണ്‍ വാരിക്കാട്ട്( ജോ.സെക്രട്ടറി) ജസ്റ്റിന്‍ വാരിക്കാട്ട് ( ഐറ്റി സെല്‍ ) എന്നിവരെ ഗ്ലോബല്‍ കാപ്പന്‍ മീറ്റ് 2021 ന്റെ  ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ അമേരിക്കകാനഡ പ്രൊവിന്‍സ് ഭാരവാഹികളായി തെരഞ്ഞെടുത്തു.

ജെയിംസ്കുട്ടി വാരിക്കാട്ട് നന്ദി പ്രകാശിപ്പിച്ചു. സ്‌നേഹവിരുണ്ണോടെ യോഗം പര്യവസാനിച്ചു  കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്തുക്കുട്ടി കാപ്പന്‍ 9447702228

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.