പി.പി.ചെറിയാന്
വാഷിംഗ്ടണ്‍:വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്.സി.ആർ.എ) ലംഘിച്ച 1807 സന്നദ്ധ സംഘടനകളുടെയും അക്കാദമിക സ്ഥാപനങ്ങളുടെയും എഫ്.സി.ആർ.എ രജിസ്ട്രേഷൻ കേന്ദ്ര സർക്കാർ റദ്ദാക്കി. ഇതേതുടർന്ന് ഈ വർഷം സംഘടനകൾക്ക് വിദേശസംഭാവന സ്വീകരിക്കാൻ കഴിയില്ല. വൈ.എം.സി.എ തമിഴ്നാട്, രാജസ്ഥാൻ സർവകലാശാല, അലഹബാദ് കാർഷിക ഇൻസ്റ്റിറ്റ്യൂട്ട്, സ്വാമി വിവേകാനന്ദ എജുേക്കഷനൽ സൊസൈറ്റി കർണാടക, പള്‍മോ കെയര്‍ ആൻഡ് റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ട് പശ്ചിമ ബംഗാൾ, നാഷനല്‍ ജിയോഫിസിക്കല്‍ റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ട് തെലങ്കാന, നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി മഹാരാഷ്ട്ര, ബാപ്റ്റിസ്റ്റ് ക്രിസ്ത്യൻ അസോസിയേഷന് മഹാരാഷ്ട്ര, രവീന്ദ്രനാഥ് ടാഗോര്‍ മെഡിക്കല്‍ കോളജ് ബംഗാൾ, ഇൻഫോസിസ് ഫൗണ്ടേഷൻ ബെംഗളൂരു എന്നിവക്കാണ് വിദേശ ധനസഹായം സ്വീകരിക്കാൻ വിലക്കേർപ്പെടുത്തിയത്.
ആറു വര്‍ഷത്തെ വിദേശ സംഭാവനയുടെ കണക്ക് ഹാജരാക്കണമെന്ന് സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അഞ്ചുവര്‍ഷത്തെ വരുമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയില്ലെങ്
Comments