You are Here : Home / USA News

നോർത്ത് ടെക്സസ് ചുഴലി ദുരന്തം ; ഫെഡറൽ സഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 13ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 19, 2019 03:38 hrs UTC

ഡാലസ് ∙ കഴിഞ്ഞ മാസം ഡാലസിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ നാശം സംഭവിച്ചവർക്ക് ഫെഡറൽ സഹായം ലഭിക്കുന്നതിന് 2020 ജനുവരി 12ന് മുമ്പു അപേക്ഷ സമർപ്പിക്കാൻ എസ്ബിഎ അഡ്മിനിസ്ട്രേറ്റർ ക്രിസ്റ്റഫർ പിൽക്കർട്ടൺ അറിയിച്ചു.നവംബർ 18 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്.
 
 
ഒക്ടോബർ 20 നുണ്ടായ ടൊർണാഡോയിൽ 2 ബില്യൺ ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിൽ ഇൻഷുറൻസ് ഇല്ലാത്തവർക്ക് കടം നൽകുമെന്ന് സ്മോൾ ബിസിനസ് അഡ്മിനിട്രേഷൻ അറിയിച്ചു.2,00,000 ഡോളർ വരെ വീട് നഷ്ടപ്പെട്ടവർക്കും 40000 ഡോളർ വരെ പേഴ്സണൽ പ്രോപർട്ടിക്കും കടം ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
 
ചെറുകിട വ്യവസായികൾക്ക് ഫെഡറൽ ഡിസാസ്റ്റർ ലോൺ ലഭിക്കുന്നത് സാമ്പത്തിക തകർച്ചയെ നേരിടാൻ സഹായിക്കും.നോർത്ത്‌വെസ്റ്റ് ഡാലസ് ബാക്‌മാൻ ലേക്ക് ബ്രാഞ്ച് ലൈബ്രററിയിൽ അപേക്ഷകൾ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക്  താഴെ കാണുന്ന വെബ് പരിശോധിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.