ന്യൂയോര്‍ക്ക്: റോക്ക്ലാന്റ് കൗണ്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന റോക്ക്ലാന്റ് സോള്‍ജിയേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ 2019- 20 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷേന്‍ 501 (സി) ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അസോസിയേഷന്റെ ഭാവി പരിപാടികള്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ചര്‍ച്ച ചെയ്തു.
സ്കൂള്‍ തലം മുതല്‍ വോളിബോള്‍ കളിയില്‍ താത്പര്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം കൊടുക്കാനും അതിനാവശ്യമായ കര്‍മ്മപദ്ധതികള്‍ തുടങ്ങാനും തീരുമാനിച്ചു. പരിക്കുമൂലം അമച്വര്‍ ടൂര്‍ണമെന്റുകളില്‍ നിന്നും വിരമിച്ച ക്യാപ്റ്റന്‍ ജോണ്‍ മാത്യുവിന് പകരക്കാരനായി ജോര്‍ജ് മുണ്ടന്ചിറയെ തെരഞ്ഞെടുത്തു. പുതിയ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ടീമിനെ കരുത്തുറ്റതാക്കാനുള്ള പരിശീലന പദ്ധതികള്‍ക്കും ആവശ്യമായ മാറ്റങ്ങള്‍ക്കും വേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
പുതിയ ഭാരവാഹികളായി ചാള്‍സ് മാത്യു (പ്രസിഡന്റ്), ഷാജി സാമുവേല്‍ (സെക്രട്ടറി), ജ്യോതിഷ് ജേക്കബ് (ട്രഷറര്‍), ജോസഫ് ഫ്രാന്‍സീസ് (ടീം മാനേജര്‍), സിജോ ജോസഫ് (ടീം കോച്ച്), മാത്യു ഫ്രാന്‍സീസ് (അസി. കോച്ച്) എന്നിവരും ടീം അഡൈ്വസറി ബോര്‍ഡിലേക്ക് സാജന് തോമസ് (ചെയര്മാന്), ഷാജി മാത്യു, ടോമി തോമസ് (ബോര്‍ഡ് മെമ്പര്‍മാര്‍) എന്നിവരേയും തെരഞ്ഞെടുത്തു.
ക്ലബ് നടാടെ നടത്തിയ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ വമ്പിച്ച വിജയം കമ്മിറ്റി വിലയിരുത്തി. ഭാവിയില്‍ നടത്താനുദ്ദേശിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും കമ്യൂണിറ്റി പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.
Comments